ചൈ­ന ഉറ്റ മി­ത്രം : ട്രം​​പു​​​​­​​​​മാ​​​​­​​​​യി­ കൂ​​​​­​​​​ടി​​​​­​​​​ക്കാ​​​​­​​​​ഴ്ച​​യ്ക്ക്­ തയ്​​യാ​​​​­​​​​റാ​​​​­​​​​ണെ​​​​­​​​​ന്ന് പു​​​​­​​​​ടി​​ൻ


ബെയ്ജിംഗ് : ചൈ­ന തങ്ങളു­ടെ­ ഉറ്റമി­ത്രമാ­ണെ­ന്ന് റഷ്യൻ പ്രസി­ഡണ്ട് വ്ളാ­ദി­മിർ പു­ടിൻ. ഇന്നലെ­ ചൈ­നയി­ലെ­ ക്വി­ൻ‍­ഡാ­വോ­യിൽ ന​​​​ട​​​ന്ന ഷാ​​​​​​​​​​​​​​­​​​​​​​​​​​​​​ങ്ഹാ​​​​​​​യ് സ​​​​​​​ഹ​​​​​​​ക​​​​​​​ര​​​​​​​ണ സം​​​​​​​ഘ​​​​​​​ട​​​​​​​ന(എ​​​​​​​സ്‌​​​​​​​സി​​​​​​​​​​​​​​­​​​​​​​​​​​​​​ഒ)​​​​​​​യു​​​​​​​​​​​​​​­​​​​​​​​​​​​​​ടെ­ ദ്വി​​​​​​​​​​​​​​­​​​​​​​​​​​​​​ദി​​​​​​​​​​​​​​­​​​​​​​​​​​​​​ന വാ​​​​​​​​​​​​​​­​​​​​​​​​​​​​​ർ​​​​​​​­ഷി​​​​​​​​​​​​​​­​​​​​​​​​​​​​​ക സ​​​​​​​മ്മേ​​​​​​​​​​​​​​­​​​​​​​​​​​​​​ള​​​​​​​ന​​​​​​​ത്തി​​​​​​​​​​​​​​­​​​​​​​​​​​​​​ൽ പു­ടി­നും ചൈ­നീസ് പ്രസി­ഡണ്ട് ഷി­ ​​​​ജി­ൻ­പി­ങ്ങും തമ്മിൽ നടത്തി­യ കൂ­ടി­ക്കാ­ഴ്ചയി­ലാണ് ഇരു­ രാ­ജ്യങ്ങളും യു­.എസി­നെ­ കൈ­കോ­ർ­ക്കു­മെ­ന്ന സൂ­ചനകൾ നൽ­കി­യത്. അമേ­രി­ക്കയു­ടെ­ സാ­ന്പത്തി­ക, നയതന്ത്ര വെ­ല്ലു­വി­ളി­ക്കെ­തി­രെ­ റഷ്യയും ചൈ­നയും കൈ­കോ­ർ­ക്കും. സാ­ന്പത്തി­ക എതി­രാ­ളി­കളാണ് റഷ്യയും ചൈ­നയും എന്ന യു­.എസ് പ്രസി­ഡണ്ട് ഡോ­ണൾ­ഡ് ട്രംപി­ന്റെ­ പ്രസ്താ­വനയെ­ വെ­ല്ലു­വി­ളി­ച്ചു­കൊ­ണ്ടാണ് സൗ­ഹൃ­ദം ദൃ­ഡമാ­ണെ­ന്ന് ഇരു­ രാ­ജ്യങ്ങളും ഉറപ്പി­ച്ചത്. ചൈ­നയെ­യും റഷ്യയും വീ­ണ്ടും മഹത്തു­റ്റതാ­ക്കാൻ ആഗ്രഹി­ക്കു­ന്ന ആത്മ മി­ത്രങ്ങളാണ് പു­ടി­നും ഷി­ ​​​​ജി­ൻ­പി­ങ്ങു­മെ­ന്ന് റഷ്യൻ വക്താവ് ആലക്സാ­ണ്ടർ ഗബു­യേവ് പറഞ്ഞു­. അതേ­ സമയം യു​​​​­​​​​എ​​സ് പ്ര​​സി​​​​­​​​​ഡ​​ണ്ട് ട്രം​​പു​​​​­​​​​മാ​​​​­​​​​യി­ ആ​​സ​​ന്ന​​ഭാ​​​​­​​​​വി​​​​­​​​​യി​​ൽ കൂ​​​​­​​​​ടി​​​​­​​​​ക്കാ​​​​­​​​​ഴ്ച​​യ്ക്ക് തയ്​​യാ​​​​­​​​​റാ​​​​­​​​​ണെ​​​​­​​​​ന്ന് പു​​​​­​​​​ടി​​ൻ പറഞ്ഞു­. റ​​ഷ്യ​​യെ­ തി​​​​­​​​​രി​​​​­​​​​ച്ചെ​​​​­​​​​ടു​​​​­​​​​ക്കാ​​ൻ ജി­-7 ​​ഗ്രൂ​​​​­​​​​പ്പി​​​​­​​​​നോ​​ട് ട്രം​​പ് ആ​​വ​​ശ്യ​​പ്പെ​​​​­​​​​ട്ടെ​​​​­​​​​ന്ന വാ​​​​­​​​​ർ​​­ത്ത​​യെ​​​​­​​​​ക്കു​​​​­​​​​റി​​​​­​​​​ച്ച് ക്വി­ൻ‍­ഡാ­വോ­യിൽ റി​​​​­​​​​പ്പോ​​​​­​​​​ർ​​­ട്ട​​ർ​​­മാ​​​​­​​​​രോ​​​​­​​​​ടു­ പ്ര​​തി​​​​­​​​​ക​​രി​​​​­​​​​ക്കു​​​​­​​​​ക​​യാ​​​​­​​​​യി​​​​­​​​​രു​​​​­​​​​ന്നു­ പു​​​​­​​​​ടി​​ൻ. ഉ​​ച്ച​​കോ​​​​­​​​​ടി​​​​­​​​​ക്കു​​​​­​​​​ള്ള വേ​​​​­​​​​ദി​​​​­​​​​യാ​​​​­​​​​യി­ വി​​​​­​​​​യ​​ന്ന​​യെ­ പ​​രി​​​​­​​​​ഗ​​ണി​​​​­​​​​ക്കാ​​​​­​​​​മെ​​​​­​​​​ന്ന് പു​​​​­​​​​ടി​​ൻ അ​​ഭി​​​​­​​​​പ്രാ​​​​­​​​​യ​​പ്പെ​​​​­​​​​ട്ടു­. ഇ​​ത്ത​​ര​​മൊ​​​​­​​​​രു­ ഉ​​ച്ച​​കോ​​​​­​​​​ടി­ പ്ര​​യോ​​​​­​​​​ജ​​ന​​പ്ര​​ദ​​മാ​​​​­​​​​വു​​​​­​​​​മെ​​​​­​​​​ന്നു­ നേ​​​​­​​​​ര​​ത്തെ­ ട്രം​​പ് പ​​റ​​ഞ്ഞി​​​​­​​​​ട്ടു​​​​­​​​​ണ്ട്. ഇ​​തി​​​​­​​​​നോ​​​​­​​​​ടു­ താ​​​​­​​​​നും യോ​​​​­​​​​ജി​​​​­​​​​ക്കു​​​​­​​​​ന്നു­- പു​​​​­​​​​ടി​​ൻ പ​​റ​​ഞ്ഞു­. ജി­-​​എ​​ട്ട് ക്ല​​ബി​​ൽ നി​​​​­​​​​ന്ന് റഷ്യ സ്വ​​മേ​​​​­​​​​ധ​​യാ­ പു​​​​­​​​​റ​​ത്തു​​​​­​​​​പോ​​​​­​​​​യ​​ത​​ല്ല. റ​​ഷ്യ​​യി​​​​­​​​​ലെ­ സ​​മ്മേ​​​​­​​​​ള​​ന​​ത്തി​​​​­​​​​ന് വ​​രാ​​ൻ അ​​വ​​ർ വി​​​​­​​​​സ​​മ്മ​​തി​​​​­​​​​ക്കു​​​​­​​​​ക​​യാ​​​​­​​​​യി​​​​­​​​​രു​​​​­​​​​ന്നു­. ഇ​​നി​​​​­​​​​യാ​​​​­​​​​ണെ​​​​­​​​​ങ്കി​​​​­​​​​ലും എ​​ല്ലാ​​​​­​​​​വ​​രും റഷ്യയിൽ എ​​ത്തു​​​​­​​​​ന്ന​​തി​​​​­​​​​നെ­ സ്വാ​​​​­​​​​ഗ​​തം ചെ​​​​­​​​​യ്യു​​​​­​​​​ന്നു­വെ­ന്നും- പു​​​​­​​​​ടി​​ൻ വ്യ​​ക്ത​​മാ​​​​­​​​​ക്കി­.

You might also like

Most Viewed