ഇറ്റലി­ തു­റമു­ഖം അടച്ചു­; അഭയാ­ർ­ത്ഥി­കളെ­ സ്പെ­യിൻ രക്ഷി­ച്ചു­


റോം : ഇറ്റലി­യും മാ­ൾ­ട്ടയും പ്രവേ­ശനാ­നു­മതി­ നി­ഷേ­ധി­ച്ച അഭയാ­ർ­ത്ഥി­ക്കപ്പലി­നു­ സ്പെ­യി­നി­ലെ­ വലൻ­സ്യാ­ തു­റമു­ഖത്ത് അടു­ക്കാൻ സ്പാ­നിഷ് പ്രധാ­നമന്ത്രി­ സാ­ഞ്ചസ് അനു­മതി­ നൽ­കി­. ഇറ്റലി­യി­ലെ­ കു­ടി­യേ­റ്റവി­രു­ദ്ധ സർ­ക്കാർ കടലി­ൽ­നി­ന്നു­ രക്ഷപ്പെ­ടു­ത്തി­യ 629 അഭയാ­ർ­ത്ഥി­കളു­മാ­യി­ എത്തി­യ അക്വേ­റി­യസ് എന്ന കപ്പലി­നാണ് പ്രവേ­ശനാ­നു­മതി­ നി­ഷേ­ധി­ച്ചത്. 123 കു­ട്ടി­കളും ഏഴു­ ഗർ­ഭി­ണി­കളും കപ്പലി­ലു­ണ്ടാ­യി­രു­ന്നു­. 

ബോ­ട്ടു­കളിൽ മെ­ഡി­റ്ററേ­നി­യൽ കടൽ താ­ണ്ടി­ യൂ­റോ­പ്പി­ലേ­ക്കു­ കു­ടി­യേ­റാൻ ശ്രമി­ക്കവേ­ അപകടത്തി­ൽ­പ്പെ­ട്ടവരാ­ണു­ ഈ കപ്പലി­ലു­ള്ളവരത്രയും. ശനി­യാ­ഴ്ച രാ­ത്രി­മു­തൽ ഞാ­യാ­റാ­ഴ്ച പു­ലർ­ച്ചവരെ­ ആറു­ തവണയാ­യാണ് ഇത്രയും പേ­രെ­ ഇറ്റാ­ലി­യൻ നാ­വി­കകപ്പലു­കളും ചരക്കു­കപ്പലു­കളും ചേ­ർ­ന്നു­ രക്ഷി­ച്ച് അക്വേ­റി­യസി­ലെ­ത്തി­ച്ചത്. 

ജീ­വൻ രക്ഷി­ക്കു­ന്നത് നല്ല കാ­ര്യമാ­ണെ­ന്നും എന്നാൽ, ഇറ്റലി­യെ­ വൻ അഭയാ­ർ­ത്ഥി­ ക്യാ­ന്പാ­ക്കി­ മാ­റ്റാൻ സമ്മതി­ക്കി­ല്ലെ­ന്ന് കു­ടി­യേ­റ്റ വി­രു­ദ്ധ നി­ലപാ­ടു­ള്ള ഇറ്റാ­ലി­യൻ ആഭ്യന്തരമന്ത്രി­ സൽ­വീ­നി­ പറഞ്ഞു­. തു­റമു­ഖങ്ങൾ അടയ്ക്കാ­നും അദ്ദേ­ഹം ഉത്തരവി­ട്ടി­ട്ടു­ണ്ട്. 

ഇതി­നി­ടെ­, മാ­ൾ­ട്ടയിൽ കപ്പൽ അടു­പ്പി­ക്കാ­നു­ള്ള ശ്രമം മാ­ൾ­ട്ടീസ് ഭരണകൂ­ടം തടഞ്ഞു­. രക്ഷാ­പ്രവർ­ത്തനം ഏകോ­പി­പ്പി­ച്ചത് ഇറ്റലി­യാ­യതി­നാൽ അഭയാ­ർ­ത്ഥി­കളെ­ സ്വീ­കരി­ക്കാ­നും അവർ­ക്കു­ കടമയു­ണ്ടെ­ന്ന് മാ­ൾ­ട്ടീസ് പ്രധാ­നമന്ത്രി­ ജോ­സഫ് മസ്കറ്റ് പറഞ്ഞു­. 

ഇതേ­ത്തു­ടർ­ന്നാ­ണു­ കപ്പൽ വലൻ­സ്യാ­യിൽ അടു­പ്പി­ക്കാൻ അനു­മതി­ നൽ­കു­കയാ­ണെ­ന്നു­ സ്പെ­യി­നി­ലെ­ സോ­ഷ്യലി­സ്റ്റ് പ്രധാ­നമന്ത്രി­ പെ­ട്രോ­ സാ­ഞ്ചസ് അറി­യി­ച്ചത്.

You might also like

Most Viewed