ജസ്റ്റിൻ ട്രൂ­ഡോ­യ്ക്ക് ഇരി­പ്പി­ടം നരകത്തി­ൽ : ട്രംപി­ന്റെ­ ഉപദേ­ശകൻ


വാഷിംഗ്ടൺ : കാ­നഡ പ്രധാ­നമന്ത്രി­ ജസ്റ്റിൻ ട്രൂ­ഡോ­യ്ക്കു­ നേ­രെ­യു­ള്ള വി­മർ­ശനങ്ങൾ കടു­പ്പി­ച്ച് അമേ­രി­ക്ക. ജി­ 7 ഉച്ചകോ­ടി­ക്കു­ പി­ന്നാ­ലെ­, ട്രൂ­ഡോ­യെ­ വി­മർ­ശി­ച്ച് അമേ­രി­ക്കൻ പ്രസി­ഡണ്ട് ‍ഡോ­ണൾ­ഡ് ട്രംപ് രംഗത്തെ­ത്തി­യി­രു­ന്നു­. പി­ന്നാ­ലെ­ ട്രംപി­ന്റെ­ മു­തി­ർ­ന്ന ഉപദേ­ശകരും ട്രൂ­ഡോ­യ്ക്കെ­തി­രെ­ പരാ­മർ­ശം നടത്തി­.

രാ­ഷ്ട്രീ­യ കണക്കു­കൂ­ട്ടലോ­ടെ­യാണ് ജി­ 7 ഉച്ചകോ­ടി­ നടന്നതെ­ന്നും അമേ­രി­ക്കയെ­ ഇടി­ച്ചു­താ­ഴ്ത്താൻ ശ്രമി­ച്ചെ­ന്നും ഉപദേ­ശകർ ടി­വി­ ഷോ­കളിൽ ആരോ­പി­ച്ചു­. എല്ലാ­വരു­ടെ­യും ഒപ്പം ചേ­ർ­ന്നു­ അമേ­രി­ക്കൻ പ്രസി­ഡണ്ടി­നെ­ വളഞ്ഞി­ട്ട് അക്രമി­ക്കാൻ കാ­നഡ പ്രധാ­നമന്ത്രി­യെ­ അനു­വദി­ക്കി­ല്ലെ­ന്ന് ട്രംപി­ന്റെ­ ചീഫ് ഇക്കണോ­മിക് അഡ്വൈ­സർ ലാ­രി­ കു­ഡ്‍ലോവ് പറഞ്ഞു­. 

ട്രംപി­ന്റെ­ മു­തി­ർ­ന്ന വ്യവസാ­യ ഉപദേ­ശകൻ പീ­റ്റർ നവാ­രോ­ ട്രൂ­ഡി­നെ­ ഇകഴ്ത്തു­ന്ന ഭാ­ഷയി­ലാ­ണു­ സംസാ­രി­ച്ചത്. അശു­ഭാ­പ്തി­ നയതന്ത്രവു­മാ­യി­ പ്രസി­ഡണ്ട് ട്രംപി­നോട് ഇടപെ­ടു­ന്ന വി­ദേ­ശ നേ­താ­വി­നു­ നരകത്തിൽ പ്രത്യേ­ക ഇരി­പ്പി­ടമു­ണ്ടെ­ന്നും പീ­റ്റർ പറഞ്ഞു­. അലൂ­മി­നി­യം, ഉരു­ക്ക് ഉൽ­പന്നങ്ങൾ­ക്ക് ഇറക്കു­മതി­തീ­രു­വ ഏർ­പ്പെ­ടു­ത്താ­നു­ള്ള അമേ­രി­ക്കൻ തീ­രു­മാ­നം സൃ­ഷ്ടി­ച്ച കടു­ത്ത ഭി­ന്നത പരി­ഹരി­ക്കാ­നാ­വാ­തെ­യാണ് ഉച്ചകോ­ടി­ സമാ­പി­ച്ചത്. ഇറക്കു­മതി­ തീ­രു­വയു­ടെ­ കാ­ര്യത്തിൽ കാ­നഡ പ്രധാ­നമന്ത്രി­ യൂ­റോ­പ്യൻ രാ­ജ്യങ്ങൾ­ക്കും ജപ്പാ­നു­മൊ­പ്പം അമേ­രി­ക്കയ്ക്കെ­തി­രെ­ നി­ലപാ­ടെ­ടു­ത്തി­രു­ന്നു­. 

You might also like

Most Viewed