കി­മ്മു­മാ­യു­ള്ള കൂ­ടി­ക്കാ­ഴ്ചയ്ക്ക് മു­ന്പ് ട്രംപി­ന്‍റെ­ സാ­ന്പത്തി­ക ഉപദേ­ഷ്ടാ­വിന് ഹൃ­ദയാ­ഘാ­തം


സിംഗപ്പൂർ സിറ്റി : അമേ­രി­ക്കൻ പ്രസി­ഡണ്ട് ഡോ­ണൾ­ഡ് ട്രംപി­ന്‍റെ­ സാ­ന്പത്തി­ക ഉപദേ­ഷ്ടാവ് ലാ­റി­ കഡ്‌ലോ­യ്ക്ക് ഹൃ­ദയാ­ഘാ­തം അനു­ഭവപ്പെ­ട്ടു­. ഉത്തരകൊ­റി­യൻ ഭരണാ­ധി­കാ­രി­ കിം ജോംഗ് ഉന്നു­മാ­യു­ള്ള കൂ­ടി­ക്കാ­ഴ്ചയ്ക്കു­ തൊ­ട്ടു­മു­ന്പ് രാ­വി­ലെ­ ഇരു­വി­ഭാ­ഗവും ചർ­ച്ച തു­ടങ്ങു­ന്നതിന് മു­ന്പാ­യി­രു­ന്നു­ കഡ്‌ലോ­യ്ക്ക് ഹൃ­ദയാ­ഘാ­തം ഉണ്ടാ­യത്. ട്രംപ് തന്നെ­യാണ് ഇക്കാ­ര്യം ട്വി­റ്ററി­ലൂ­ടെ­ പു­റത്ത് വി­ട്ടത്. 

വാ­ൾ­ട്ടർ റീഡ് മി­ലി­ട്ടറി­ മെ­ഡി­ക്കൽ സെ­ന്‍ററിൽ പ്രവേ­ശി­പ്പി­ച്ചി­രി­ക്കു­ന്ന കഡ്‌ലോ­യു­ടെ­ ആരോ­ഗ്യ നി­ലയിൽ ആശങ്കപ്പെ­ടേ­ണ്ടതി­ല്ലെ­ന്ന് വൈ­റ്റ്ഹൗസ് വൃ­ത്തങ്ങൾ അറി­യി­ച്ചു­. അദ്ദേ­ഹത്തി­ന്‍റെ­ ഭാ­ര്യ ജൂ­ഡി­ കഡ്‌ലോ­യും ആശു­പത്രി­യി­ലു­ണ്ട്. 

അമേ­രി­ക്കൻ നാ­ഷണൽ എക്കണോ­മിക് കൗ­ൺ­സി­ലി­ന്‍റെ­ തലവനാ­യി­ ഇക്കഴി­ഞ്ഞ ഏപ്രിൽ രണ്ടി­നാണ് അദ്ദേ­ഹം നി­യമി­തനാ­യത്.

You might also like

Most Viewed