അച്ഛന്റെ­ ശവസംസ്കാ­രം മകൻ ബി­.എം.ഡബ്ലു കാറിൽ നടത്തി­


ഇഹിയാല : അച്ഛന്റെ­ ആഗ്രഹം സഫലമാ­ക്കു­ന്നതി­നു­ വേ­ണ്ടി­ ബി­.എം.ഡബ്ലു­ കാ­റിൽ മകൻ ശവസംസ്കാ­രം നടത്തി­. നൈ­ജീ­രി­യക്കാ­രൻ അസു­ബു­കെ­യാണ് ശവപ്പെ­ട്ടി­ക്ക് പകരം ബി­.എം.ഡബ്ലു­ കാ­റി­ലി­രു­ത്തി­ അച്ഛന്റെ­ ശവസംസ്കാ­രം നടത്തി­യി­രി­ക്കു­ന്നത്.

മകൻ സ്വന്തമാ­യി­ ഒരു­ ബി­.എം.ഡബ്ല്യു­ കാർ‍ വാ­ങ്ങു­ക എന്നത് അസു­ബു­കെ­യു­ടെ­ അച്ഛന്റെ­ വലി­യ ആഗ്രഹമാ­യി­രു­ന്നു­. എന്നാൽ‍ ഇത് കാ­ണാൻ നി­ൽ‍­ക്കാ­തെ­ അസു­ബു­കെ­യു­ടെ­ അച്ഛൻ മരി­ച്ചു­. മരണത്തി­ലെ­ങ്കി­ലും അച്ഛന്റെ­ ആഗ്രഹം സാ­ധി­ച്ചു­കൊ­ടു­ക്കണമെ­ന്ന് തോ­ന്നി­യ അസു­ബു­കെ­ അടു­ത്തു­ള്ള ബി­.എം.ഡബ്ല്യൂ­ ഷോ­റൂ­മിൽ‍ നി­ന്നും ഒരു­ പു­ത്തൻ കാർ‍ വാ­ങ്ങി­ അതിൽ അച്ഛന്റെ­ സംസ്കാ­രം നടത്താൻ തീ­രു­മാ­നി­ച്ചു­.

66,000 പൗ­ണ്ട് (ഏകദേ­ശം 60 ലക്ഷം രൂ­പ) വി­ലയു­ള്ള ബി­.എം.ഡബ്ല്യു­ കാ­റി­ലാണ് പി­താ­വി­നെ­ അടക്കം ചെ­യ്തത്. സെ­മി­ത്തേ­രി­യിൽ‍ വലി­യ കു­ഴി­യു­ണ്ടാ­ക്കി­ അതി­ലേ­ക്ക് പു­തി­യ കാർ‍ ഇറക്കി­ നടത്തി­യ ശവസംസ്‌കാ­രത്തി­ന്റെ­ ചി­ത്രം സോ­ഷ്യൽ‍ മീ­ഡി­യയിൽ‍ ഇതി­നോ­ടകം ചർ­ച്ചയാ­യി­ക്കഴി­ഞ്ഞു­.

You might also like

Most Viewed