ഉത്തര കൊ­റി­യയി­ലെ­ മലേ­ഷ്യൻ എംബസി­ വീ­ണ്ടും തു­റക്കും


ക്വാ­ലലംപു­ർ : ഉത്തര കൊ­റി­യയു­ടെ­ തലസ്ഥാ­നമാ­യ പോ­ഗ്യാംഗി­ലെ­ മലേ­ഷ്യൻ എംബസി­ വീ­ണ്ടും തു­റക്കാൻ തീ­രു­മാ­നി­ച്ചു­. ആണവ നി­രാ­യു­ധീ­കരണത്തിന് തയ്യാ­റാ­ണെ­ന്ന ഉത്തര കൊ­റി­യയു­ടെ­ പ്രഖ്യാ­പനത്തി­നു­ പി­ന്നാ­ലെ­യാ­ണി­ത്. കിം ജോംഗ് ഉന്നി­ന്റെ­ അർ­ദ്ധ സഹോ­ദരൻ കിം ജോങ് നാം മലേ­ഷ്യയി­ലെ­ ക്വാ­ലലംപു­രിൽ വധി­ക്കപ്പെ­ട്ടതി­നെ­ തു­ടർ­ന്നാണ് ഉത്തരകൊ­റി­യയി­ലെ­ എംബസി­ മലേ­ഷ്യ അടച്ചു­ പൂ­ട്ടി­യത്. എംബസി­ ബെ­യ്ജി­ങ്ങി­ലേ­ക്കു­ മാ­റ്റു­ന്നതടക്കമു­ള്ള ആലോ­ചനകൾ വരെ­ നടന്നി­രു­ന്നു­. എന്നാൽ മാ­റി­യ സാ­ഹചര്യത്തിൽ ഉത്തരകൊ­റി­യയ്ക്ക് എതി­രെ­യു­ള്ള നീ­ക്കം അവസാ­നി­പ്പി­ക്കാൻ മലേ­ഷ്യ തീ­രു­മാ­നി­ക്കു­കയാ­യി­രു­ന്നു­.

You might also like

Most Viewed