ഇന്ത്യയു­മാ­യു­ള്ള ഹെ­ലി­കോ­പ്ടർ ഇടപാ­ടിന് അമേ­രി­ക്ക അംഗീ­കാ­രം നൽ­കി­


വാഷിംഗ്ടൺ : ഇന്ത്യയു­മാ­യു­ള്ള അപ്പാ­ഷെ­ യു­ദ്ധ ഹെ­ലി­കോ­പ്റ്റർ ഇടപാ­ടിന് അമേ­രി­ക്കൻ സർ­ക്കാർ അംഗീ­കാ­രം നൽ­കി­. 930 മി­ല്യൺ അമേ­രി­ക്കൻ ഡോ­ളറി­ന്റെ­താണ് പ്രസ്തു­ത ഇടപാ­ട്. അമേ­രി­ക്കൻ കോ­ൺ­ഗ്രസ് ആണ് ഇടപാ­ടിന് അംഗീ­കാ­രം നൽ­കി­യത്.

നേ­രത്തെ­ ബോ­യി­ങ്ങും ഇന്ത്യൻ പങ്കാ­ളി­ ടാ­റ്റയും ഇന്ത്യയിൽ അപ്പാ­ഷെ­ യു­ദ്ധ ഹെ­ലി­ക്കോ­പ്റ്ററി­ന്റെ­ ഭാ­ഗങ്ങൾ നി­ർ­മ്മി­ക്കാൻ തു­ടങ്ങി­യി­രു­ന്നു­. എന്നാൽ പൂ­ർ­ത്തി­യാ­യ ഹെ­ലി­കോ­പ്റ്ററു­കൾ ആണ് അമേ­രി­ക്കയിൽ നി­ന്ന് വാ­ങ്ങു­ന്നത്. അമേ­രി­ക്കൻ ആയു­ധ നി­ർ­മാ­ണ ഭീ­മന്മാ­രാ­യ ലോ­ക്കീഡ് മാ­ർ­ട്ടിൻ, ജനറൽ ഇലക്ട്രോ­ണി­ക്സ്, റെ­യ്തി­യോൺ എന്നി­വരു­മാ­യാണ് ഇന്ത്യയു­ടെ­ ഇടപാ­ട്. വി­മാ­നങ്ങൾ­ക്ക് പു­റമെ­ നൈ­റ്റ് വി­ഷൻ സെ­ൻ­സറു­കൾ, ജി­.പി­.എസ് നി­ർ­ദേ­ശങ്ങൾ, ഹെ­ൽ­ഫയർ ആന്റി­ ആർ­മറു­കൾ, എയർ ടു­ എയർ മി­സൈ­ലു­കൾ എന്നി­വ ഉൾ­പ്പടെ­യാണ് ഇടപാ­ട്.

അപ്പാ­ഷെ­ ഹെ­ലി­കോ­പ്ടറു­കൾ ഇന്ത്യയു­ടെ­ പ്രതി­രോ­ധ കരു­ത്ത് വർ­ദ്ധി­പ്പി­ക്കാ­നും കൂ­ടു­തൽ ആധു­നി­കവത്കരി­ക്കാ­നും സഹാ­യി­ക്കു­മെ­ന്ന് അമേ­രി­ക്കൻ പ്രതി­രോ­ധ സു­രക്ഷാ­ ഏജൻ­സി­കൾ വ്യക്തമാ­ക്കി­യി­ട്ടു­ണ്ട്.

You might also like

Most Viewed