ഗാ­സയി­ലെ­ ഇസ്രയേൽ ആക്രമണങ്ങളെ­ അപലപി­ച്ച‌് യു.എൻ


ന്യൂയോർക്ക് : ഗാ­സയിൽ പലസ്തീ­നെ­തി­രെ­യു­ള്ള ഇസ്രയേൽ സൈ­നി­ക വി­ന്യാ­സത്തെ­ നി­ശി­തമാ­യി­ വി­മർ­ശി­ച്ച് ഐക്യരാ­ഷ്ട്ര സഭ.  ജനറൽ അസംബ്ലി­ ഇസ്രാ­യേ­ലി­ന്റെ­ നീ­ക്കത്തെ­ നി­ശി­തമാ­യി­ വി­മർ­ശി­ക്കു­കയും അന്താ­രാ­ഷ്ട്ര തലത്തിൽ ഇതി­നെ­തി­രെ­ നടപടി­ വേ­ണമെ­ന്ന് ഐക്യരാ­ഷ്ട്രസഭ സെ­ക്രട്ടറി­ ജനറി­ലോട് ആവശ്യപ്പെ­ടു­കയും ചെ­യ്തു­. 

അറബ‌് രാ­ജ്യങ്ങളു­ടെ­ പി­ന്തു­ണയോ­ടെ­ അൾ­ജീ­രി­യയും തുർക്കി­യു­മാണ‌് ഇസ്രയേൽ ആക്രമണങ്ങളെ­ അപലപി­ച്ച‌് പ്രമേ­യം അവതരി­പ്പി­ച്ചത‌്. പൊ­തു­സഭയി­ലെ­ 193 അംഗങ്ങളിൽ 120 രാ­ജ്യവും പ്രമേ­യത്തെ­ അനു­കൂ­ലി­ച്ച‌് വോ­ട്ട‌് ചെ­യ‌്തു­. എട്ട‌് രാ­ജ്യം പ്രമേ­യത്തെ­ എതി­ർ­ത്തപ്പോൾ 45 രാ­ജ്യം വോ­ട്ടെ­ടു­പ്പി­ൽ­നി­ന്ന‌് വി­ട്ടു­നി­ന്നു­.

നേ­രത്തെ­ ഇതേ­ നി­ർ­ദേ­ശത്തെ­ അമേ­രി­ക്ക വീ­റ്റോ­ ചെ­യ്തി­രു­ന്നു­. ഇസ്രാ­യേ­ലി­ലെ­ ജനവാ­സ പ്രദേ­ശങ്ങളി­ലേ­ക്കു­ള്ള പാലസ്തീ­ന്റെ­ ആക്രമണത്തെ­യും ഐക്യരാ­ഷ്ട്ര സഭ വി­മർ­ശി­ച്ചു­. എന്നാൽ ഒരി­ടത്തും ഹമാ­സി­ന്റെ­ പേര് സൂ­ചി­പ്പി­ച്ചി­ല്ല. ഇസ്രാ­യേ­ലി­നെ­തി­രാ­യ തീ­രു­മാ­നം ഹമാ­സി­നെ­ പി­ന്തു­ണക്കു­ന്നതാ­ണെ­ന്നതാ­യി­രു­ന്നു­ എതി­ർ­പ്പ് പ്രകടപ്പി­ച്ച രാ­ജ്യങ്ങളു­ടെ­ വി­മർ­ശനം.

മാ­ർ­ച്ച് 30 മു­തലു­ണ്ടാ­യ ആക്രമണത്തിൽ 120 പാലസ്തീ­നി­കളാണ് കൊ­ല്ലപ്പെ­ട്ടത്. പ്രത്യാ­ക്രമണങ്ങൾ മാ­ത്രമാണ് തങ്ങൾ നടത്തി­യതെ­ന്നാ­യി­രു­ന്നു­ ഇസ്രാ­യേ­ലി­ന്റെ­ പ്രതി­കരണം. അതേ­ സമയം നി­രാ­യു­ധരാ­യ പ്രക്ഷോ­ഭകാ­രി‍­‍കൾ­ക്ക് നേ­രെ­ ആക്രമണം അഴി­ച്ചു­വി­ടു­കയാ­യി­രു­ന്നെ­ന്ന് പാലസ്തീൻ കു­റ്റപ്പെ­ടു­ത്തി­.

You might also like

Most Viewed