കു​­​ട്ടി​­​ക​ളെ­ വേ​­​ർ​­പി​­​രി​­​ക്കി​­​ല്ല : വി​­​വാ​­​ദ ഉ​ത്ത​ര​വി​­​ൽ​­ നി​­​ന്ന് ട്രം​പ് പി​­​ൻ​­മാ​­​റി­


വാഷിംഗ്ടൺ : അറസ്റ്റി­ലാ­വു­ന്ന അനധി­കൃ­ത കു­ടി­യേ­റ്റക്കാ­രു­ടെ­ കു­ടുംബങ്ങളി­ലെ­ കു­ട്ടി­കളെ­ വേ­ർ­തി­രി­ച്ചു­ പ്രത്യേ­ക ക്യാ­ന്പു­കളിൽ പാ­ർ­പ്പി­ക്കു­ന്ന വി­വാ­ദ ഉത്തരവ് അമേ­രി­ക്കൻ പ്രസി­ഡണ്ട് ഡോ­ണൾ­ഡ് ട്രംപ് പി­ൻ­വലി­ച്ചു­. നയത്തി­നെ­തി­രെ­ ലോ­ക വ്യാ­പകമാ­യി­ എതി­ർ­പ്പ് ഉയർ­ന്നതി­നെ­ത്തു­ടർ­ന്നാ­ണു­ നയം മാ­റ്റാൻട്രംപ് തയാ­റാ­യത്. ഇതു­ സംബന്ധി­ച്ച ഉത്തരവിൽ ട്രംപ് ഒപ്പു­വച്ചു­. കു­ടുംബങ്ങളെ­ ഒന്നി­പ്പി­ക്കു­ന്നതി­നൊ­പ്പം അമേ­രി­ക്കയി­ലെ­ അതി­ർ­ത്തി­യി­ലെ­ സു­രക്ഷ ശക്തമാക്കാ­നുള്ള നടപടി­കളും സ്വീ­കരി­ക്കു­മെ­ന്ന് ഉത്തരവിൽ ഒപ്പു­വച്ചു­കൊ­ണ്ട് ട്രംപ് പറഞ്ഞു­. 

കു­ടുംബങ്ങളെ­ വേ­ർ­പി­രി­ക്കു­ന്നത് താൻ ഇഷ്ടപ്പെ­ടു­ന്നി­ല്ലെ­ന്നും അദ്ദേ­ഹം പറഞ്ഞു­. ജനപ്രതി­നി­ധി­ സഭയിൽ വ്യാ­ഴാ­ഴ്ച ഇമി­ഗ്രേ­ഷൻ ബി­ല്ലിൽ വോ­ട്ടെ­ടു­പ്പു­ നടത്താ­നി­രി­ക്കെ­യാ­ണു­ ട്രംപ് ഉത്തരവി­ൽ­നി­ന്നു­ പി­ൻ­മാ­റി­യത്. ഇതോ­ടെ­ അറസ്റ്റി­ലാ­വു­ന്ന അനധി­കൃ­ത കു­ടി­യേ­റ്റക്കാ­ർ­ക്ക് ഫെ­ഡറൽ കസ്റ്റഡി­യിൽ കു­ടുംബത്തോ­ടൊ­ത്തു­ കഴി­യാം. അനധി­കൃ­ത കു­ടി­യേ­റ്റം പൂ­ർ­ണമാ­യി­ തടയു­ക എന്ന ലക്ഷ്യത്തോ­ടെ­ അറ്റോ­ർ­ണി­ ജനറൽ ജെഫ് സെ­ഷൻ­സ് കഴി­ഞ്ഞ മാ­സം കൊ­ണ്ടു­വന്ന നയമാണ് പ്രതി­സന്ധി­ക്ക് കാ­രണമാ­യത്. അനധി­കൃ­തമാ­യി­ അതി­ർ­ത്തി­കടന്ന് അമേ­രി­ക്കയിൽ പ്രവേ­ശി­ക്കു­ന്ന മു­തി­ർ­ന്നവരെ­ കൈ­യോ­ടെ­ അറസ്റ്റു­ ചെ­യ്ത് പ്രോ­സി­ക്യൂ­ട്ടു­ ചെ­യ്യാ­നാണ് സെ­ഷൻ­സ് ഉത്തരവി­ട്ടത്. കു­ടുംബമാ­യി­ എത്തു­ന്നവരു­ടെ­ കു­ട്ടി­കളെ­ വേ­ർ­തി­രി­ച്ചു­ പ്രത്യേ­ക സെ­ല്ലിൽ അടയ്ക്കും. ഈ നയ പ്രകാ­രം നഴ്സറി­ക്കു­ട്ടി­കളടക്കം രണ്ടാ­യി­രത്തോ­ളം കു­ട്ടി­കളെ­ മാ­താ­പി­താ­ക്കളിൽ നി­ന്നകറ്റി­ പ്രത്യേ­ക കൂ­ടാ­ര ക്യാ­ന്പു­കളിൽ പാ­ർ­പ്പി­ച്ചി­രി­ക്കു­കയാ­ണ്.

കു­ട്ടി­കൾ എവി­ടെ­യെ­ന്ന് അറി­യാ­തെ­  വേ­ദനി­ക്കു­ന്ന മാ­താ­പി­താ­ക്കളു­ടെ­യും മാ­താ­പി­താ­ക്കളെ­ കാ­ണാ­തെ­ കരയു­ന്ന പി­ഞ്ചു­കു­ഞ്ഞു­ങ്ങളു­ടെ­യും ദൈ­ന്യതയാ­ർ­ന്ന ചി­ത്രങ്ങൾ പു­റത്തു­വന്നതോ­ടെ­ ലോ­കമാ­സകലം ട്രംപി­ന്‍റെ­ കു­ടി­യേ­റ്റ നയത്തി­നെ­തി­രെ­ രോ­ഷമു­യർ­ന്നു­. ബ്രി­ട്ടീഷ് പ്രധാ­നമന്ത്രി­ തെ­രേ­സാ­ മേ­, ട്രംപി­ന്‍റെ­ ഭാ­ര്യ മെ­ലാ­നി­യ എന്നി­വർ ഉൾ­പ്പെ­ടെ­യു­ള്ളവർ നയത്തെ­ അപലപി­ച്ചു­.

You might also like

Most Viewed