വി​­​ദ്യാ​­​ർ​­ത്ഥി­ വി​­​സ ന​യം പു​­​നഃ​ പ​രി​­​ശോ​­​ധി​­​ക്കി​­​ല്ല ; ഇ​ന്ത്യ​യു​­​ടെ­ പ്ര​തി​­​ഷേ​­​ധം ബ്രി​­​ട്ട​ൺ ത​ള്ളി­


ലണ്ടൻ : വി­ദ്യാ­ർ­ത്ഥി­കൾ­ക്കു­ വി­സ നൽ­കു­ന്നതി­നു­ള്ള ചട്ടങ്ങളിൽ ഇളവ് അനു­വദി­ച്ചി­ട്ടു­ള്ള രാ­ജ്യങ്ങളു­ടെ­ പട്ടി­കയിൽ ഇന്ത്യയെ­ ഉൾ­പ്പെ­ടു­ത്താ­ത്ത തീ­രു­മാ­നം പു­നഃപരി­ശോ­ധി­ക്കി­ല്ലെ­ന്നു­ ബ്രി­ട്ടൺ വ്യക്തമാ­ക്കി‍­‍. ബ്രി­ട്ടന്‍റെ­ പു­തു­ക്കി­യ കു­ടി­യേ­റ്റ നയത്തി­നെ­തി­രെ­ ഇന്ത്യയിൽ നി­ന്നു­ പ്രതി­ഷേ­ധമു­യർ­ന്ന പശ്ചാ­ത്തലത്തി­ലാണ് ബ്രി­ട്ടന്‍റെ­ പ്രതി­കരണം. പു­തി­യ നയംകൊ­ണ്ട് ഇന്ത്യൻ വി­ദ്യാ­ർ­ത്ഥി­കൾ­ക്ക് വി­സയ്ക്കാ­യി­ അപേ­ക്ഷി­ക്കു­ന്നതി­നു­ള്ള നടപടി­ ക്രമങ്ങളിൽ യാ­തൊ­രു­ മാ­റ്റവും സംഭവി­ച്ചി­ട്ടി­ല്ലെ­ന്നും യഥാ­ർ­ത്ഥ അപേ­ക്ഷകർ­ക്ക് ബ്രി­ട്ടണിൽ പഠി­ക്കാൻ അവസരമു­ണ്ടെ­ന്നും ന്യൂ­ഡൽ­ഹി­യി­ലെ­ ബ്രി­ട്ടീഷ് ഹൈ­ക്കമ്മീ­ഷൻ വക്താവ് അറി­യി­ച്ചു­. 

കു­ടി­യേ­റ്റ നയത്തി­ലെ­ അപ്പൻ­ഡി­ക്സ് എച്ച് ഹോം ഓഫീസ് വി­ലയി­രു­ത്തി­ ആവശ്യമാ­യ മാ­റ്റങ്ങൾ വരു­ത്തു­ന്നതു­ സാ­ധാ­രണ സംഭവമാ­ണെ­ന്നു­ പറഞ്ഞ വക്താ­വ്, ഇന്ത്യ ഇപ്പോ­ഴും പട്ടി­കയിൽ ഉൾ­പ്പെ­ടു­ത്താ­നാ­വാ­ത്ത വി­ധത്തിൽ തു­ടരു­കയാ­ണെ­ന്നു­ ചൂ­ണ്ടി­ക്കാ­ട്ടി­. മാ­ർ­ച്ചിൽ അവസാ­നി­ച്ച അധ്യയന വർ­ഷത്തിൽ ഇന്ത്യക്കാ­ർ­ക്ക് അനു­വദി­ച്ചി­ട്ടു­ള്ള ടയർ 4 വി­സയിൽ 30 ശതമാ­നം വർ­ദ്ധനവു­ണ്ടാ­യി­ട്ടു­ണ്ടെ­ന്നും വക്താവ് വ്യക്തമാ­ക്കി­.

വി­ദ്യാ­ർ­ത്ഥി­ വി­സയ്ക്കു­ള്ള ചട്ടങ്ങളിൽ ഇളവ് അനു­വദി­ക്കു­ന്ന രാ­ജ്യങ്ങളു­ടെ­ പട്ടി­കയിൽ നി­ന്ന് ബ്രി­ട്ടൺ ഇന്ത്യയെ­ ഒഴി­വാ­ക്കി­യി­രു­ന്നു­. ബ്രി­ട്ടനി­ലെ­ സർ­വകലാ­ശാ­ലകളിൽ പഠി­ക്കു­ന്നതി­നു­ള്ള ടയർ 4 വി­സ വി­ഭാ­ഗത്തിൽ ചൈ­ന ഉൾ­പ്പെ­ടെ­ 26 രാ­ജ്യങ്ങളി­ൽ­നി­ന്നു­ള്ള വി­ദ്യാ­ർ­ത്ഥി­കൾ­ക്ക് ഇളവ് അനു­വദി­ച്ചെ­ങ്കി­ലും ഇതിൽ ഇന്ത്യയെ­ ഉൾ­പ്പെ­ടു­ത്തി­യി­ട്ടി­ല്ല. അമേ­രി­ക്ക, കാ­നഡ, ന്യൂ­സി­ലൻ­ഡ്, ചൈ­ന, ബഹ്റൈൻ, സെ­ർ­ബി­യ തു­ടങ്ങി­യ രാ­ജ്യങ്ങളെ­ല്ലാം പട്ടി­കയിൽ ഇടംപി­ടി­ച്ചി­ട്ടു­ണ്ട്. താ­യ്ലന്‍റ്, മെ­ക്സി­ക്കോ­ എന്നീ­ രാ­ജ്യങ്ങളും പു­തു­താ­യി­ ഇളവ് അനു­വദി­ക്കു­ന്ന രാ­ജ്യങ്ങളിൽ ഉൾ­പ്പെ­ടു­ത്തി­. എന്നാൽ ഇന്ത്യയെ­പ്പോ­ലെ­ കോ­മൺ­വെ­ൽ­ത്ത് രാ­ജ്യങ്ങളിൽ ഉൾ­പ്പെ­ട്ടവയല്ല ഇവ രണ്ടും. അടു­ത്തമാ­സം ആറു­മു­തലാണ് ചട്ടം പ്രാ­ബല്യത്തിൽ വരു­ന്നത്. വി­ദ്യാ­ഭ്യാ­സയോ­ഗ്യത, സാ­ന്പത്തി­കനി­ലവാ­രം, ഇംഗ്ലീഷ് ഭാ­ഷാ­ പരി­ജ്ഞാ­നം എന്നി­വയിൽ കൂ­ടു­തൽ ഇളവ് നൽ­കു­ന്ന തരത്തി­ലാണ് പു­തി­യ ചട്ടം. ഇതു­വഴി­ കൂ­ടു­തൽ വി­ദേ­ശവി­ദ്യാ­ർ­ത്ഥി­കളെ­ ബ്രി­ട്ടണി­ലെ­ സർ­വകലാ­ശാ­ലയിൽ എത്തി­ക്കാ­നാണ് ലക്ഷ്യമി­ടു­ന്നത്.

You might also like

Most Viewed