ഗു­ഹയിൽ‍ കു­ടു­ങ്ങി­യ ഫു­ട്‌ബോൾ‍ ടീ­മി­നെ­ കണ്ടെ­ത്തി : എല്ലാ­വരും സു­രക്ഷി­തർ


ബാങ്കോക്ക് : വടക്കൻ താ­­­യ്ലൻ­­ഡിൽ ഗു­­­ഹയിൽ കു­­­ടു­­­ങ്ങി­­­യ കു­­­ട്ടി­­­കളു­­­ടെ­­­ ഫു­­­ട്ബോൾ ടീം സു­­­രക്ഷി­­­തരെ­­­ന്ന് റി­­­പ്പോ­­­ർ­­ട്ട്. 13 പേ­­­രെയും നേ­­­വി­­­ സീൽ അംഗങ്ങളെ­­­ ജീ­­­വനോ­­­ടെ­­­ കണ്ടെ­­­ത്തി­­­യെ­­­ന്ന് ചി­­­യാംഗ് റായ് പ്രവി­­­ശ്യാ­­­ ഗവർ­­ണർ അറി­­­യി­­­ച്ചു­­­. എന്നാൽ ഇവരു­­­ടെ­­­ ആരോ­­­ഗ്യനി­­­ല സംബന്ധി­­­ച്ചു­­­ വി­­­വരങ്ങൾ പു­­­റത്തു­­­വി­­­ട്ടി­­­ട്ടി­­­ല്ല. താം ലു­­­വാങ് ഗു­­­ഹാ­­­ സമു­­­ച്ചയത്തിൽ ഒന്പത് ദി­­­വസം മു­­­ന്പ് അകപ്പെ­­­ട്ട  12 ഫു­­­ട്ബോൾ കളി­­­ക്കാ­­­രെ­­­യും അവരു­­­ടെ­­­ കോ­­­ച്ചി­­­നെ­­­യും ജീ­­­വനോ­­­ടെ­­­ കണ്ടെ­­­ത്തി­­­. ഗു­­­ഹയു­­­ടെ­­­ അഞ്ചു­­­ കി­­­ലോ­­­മീ­­­റ്ററോ­­­ളം ഉള്ളി­­­ലാ­­­ണു­­­ കു­­­ട്ടി­­­കളെ­­­ കണ്ടെ­­­ത്തി­­­യത്.

വെ­­­ള്ളം നി­­­റഞ്ഞ ഗു­­­ഹയിൽ നി­­­ന്ന് ഇവരെ­­­ പു­­­റത്തു­­­കൊ­­­ണ്ടു­­­വരാൻ രക്ഷാ­­­പ്രവർ­­ത്തകർ ശ്രമം തു­­­ടരു­­­കയാ­­­ണ്. ജൂൺ 23നാ­­­ണു­­­ വി­­­നോ­­­ദയാ­­­ത്രയ്ക്ക് എത്തി­­­യ സംഘം ഗു­­­ഹയ്ക്കു­­­ള്ളിൽ കടന്നത്. നേ­­­രത്തെ­­­യും ഈ ഗു­­­ഹയിൽ വന്നി­­­ട്ടു­­­ള്ളവരാ­­­ണു­­­ മി­­­ക്കവരും. പതി­­­നൊ­­­ന്നു­­­  വയസു­­­ മു­­­തൽ പതി­­­നാ­­­റു­­­ വയസു­­­വരെ­­­യു­­­ള്ള ആൺ­­കു­­­ട്ടി­­­കളാ­­­ണു­­­ ടീ­­­മി­­­ലു­­­ള്ളത്. പരി­­­ശീ­­­ലകന് 25 വയസു­­­ണ്ട്. കനത്ത മഴയെ­­­ത്തു­­­ടർ­­ന്ന് ഗു­­­ഹയു­­­ടെ­­­  പ്രവേ­­­ശന കവാ­­­ടം വെ­­­ള്ളത്തിൽ മൂ­­­ടി­­­. ഏറെ­­­ ദൈ­­­ർ­­ഘ്യമു­­­ള്ള  ഗു­­­ഹയ്ക്കു­­­ള്ളി­­­ലെ­­­ ഏതാ­­­നും ഭാ­­­ഗങ്ങളി­­­ലും വെ­­­ള്ളം കയറി­­­. മു­­­ങ്ങൽ വി­­­ദഗ്ധർ രക്ഷാ­­­പ്രവർ­­ത്തനം ആരംഭി­­­ച്ചെ­­­ങ്കി­­­ലും ജലനി­­­രപ്പ് ഉയർ­­ന്നു­­­കൊ­­­ണ്ടേ­­­യി­­­രു­­­ന്നതി­­­നാൽ പലവട്ടം പി­­­ൻ­­വാ­­­ങ്ങേ­­­ണ്ടി­­­വന്നു­­­. കഴി­­­ഞ്ഞ ദി­­­വസം മലതു­­­രന്ന് തു­­­രങ്കമു­­­ണ്ടാ­­­ക്കി­­­ ഭക്ഷണവും മരു­­­ന്നും അടങ്ങി­­­യ കി­­­റ്റു­­­കൾ ഇട്ടു­­­കൊ­­­ടു­­­ത്തെ­­­ങ്കി­­­ലും കു­­­ട്ടി­­­കൾ ഉള്ള ഭാ­­­ഗത്താ­­­ണോ­­­ കി­­­റ്റു­­­കൾ വീ­­­ണതെ­­­ന്നു­­­ വ്യക്തമല്ല. രണ്ടു­­­ ദി­­­വസം മു­­­ന്പ് ജലനി­­­രപ്പ് താ­­­ണതി­­­നെ­­­ത്തു­­­ടർ­­ന്ന് രക്ഷാ­­­പ്രവർ­­ത്തനം ഊർ­­ജി­­­തമാ­­­ക്കു­­­കയാ­­­യി­­­രു­­­ന്നു­­­.  കു­­­ട്ടി­­­കളു­­­ടെ­­­ ബന്ധു­­­ക്കളും നാ­­­ട്ടു­­­കാ­­­രും ഇവി­­­ടെ­­­ ക്യാ­­­ന്പ് ചെ­­­യ്യു­­­ന്നു­­­ണ്ട്. ബു­­­ദ്ധസന്യാ­­­സി­­­മാ­­­രു­­­ടെ­­­ നേ­­­തൃ­­­ത്വത്തിൽ പ്രാ­­­ർ­­ത്ഥനയും നടന്നു­­­വരു­­­ന്നു­­­. 

അമേ­­­രി­­­ക്കൻ പസഫിക് കമാ­­­ൻ­­ഡി­­­ലെ­­­ സൈ­­­നി­­­കരും തായ് നാ­­­വി­­­കസേ­­­നയും ഓസ്ട്രേ­­­ലി­­­യ, ചൈ­­­ന, ജപ്പാൻ എന്നി­­­വി­­­ടങ്ങളി­­­ൽ­­നി­­­ന്നു­­­ള്ള വി­­­ദഗ്ധരും നേ­­­തൃ­­­ത്വം നൽ­­കി­­­യ തെ­­­രച്ചി­­­ലിന് ഒടു­­­വി­­­ലാ­­­ണു­­­ സംഘാംഗങ്ങൾ ജീ­­­വനോ­­­ടെ­­­യു­­­ണ്ടെ­­­ന്നു­­­ മനസി­­­ലാ­­­യത്. ബ്രി­­­ട്ടനിൽ നി­­­ന്നും അമേ­­­രി­­­ക്കൻ സേ­­­നയി­­­ൽ­­നി­­­ന്നു­­­മു­­­ള്ള മു­­­ങ്ങൽ വി­­­ദഗ്ധരും ഡ്രോ­­­ണു­­­കളും അണ്ടർ­­വാ­­­ട്ടർ റോ­­­ബട്ടു­­­കളും രക്ഷാ­­­പ്രവർ­­ത്തനത്തിന് നേ­­­തൃ­­­ത്വം നല്കി­­­യി­­­രു­­­ന്നു­­­.

അതേ­­­സമയം ജീ­­­വനോ­­­ടെ­­­ കണ്ടെ­­­ത്തി­­­യെ­­­ങ്കി­­­ലും ഇവരെ­­­ പു­­­റത്തെ­­­ത്തി­­­ക്കു­­­ന്നതിന് കാ­­­ലതാ­­­മസം നേ­­­രി­­­ടു­­­മെ­­­ന്ന് സൂ­­­ചന. വെ­­­ള്ളപ്പൊ­­­ക്കത്തി­­­ലാ­­­യ ഗു­­­ഹയി­­­ലെ­­­ പാ­­­റയിൽ അഭയം തേ­­­ടി­­­യവരെ­­­ രക്ഷി­­­ക്കാ­­­നു­­­ള്ള നീ­­­ക്കങ്ങൾ മാ­­­സങ്ങൾ നീ­­­ണ്ടേ­­­ക്കു­­­മെ­­­ന്ന് രക്ഷാ­­­പ്രവർ­­ത്തകരെ­­­ ഉദ്ധരി­­­ച്ച് ബി­­­ബി­­­സി­­­ റി­­­പ്പോ­­­ർ­­ട്ടു­­­ ചെ­­­യ്തു­­­.

ഗു­­­ഹയി­­­ലെ­­­ പാ­­­തകളിൽ വെ­­­ള്ളം നി­­­റഞ്ഞതി­­­നാൽ ഉള്ളിൽ അകപ്പെ­­­ട്ടവരെ­­­ മു­­­ങ്ങാംകു­­­ഴി­­­യി­­­ടു­­­ന്നതു­­­ പരി­­­ശീ­­­ലി­­­പ്പി­­­ച്ച് പു­­­റത്തെ­­­ത്തി­­­ക്കു­­­കയോ­­­ അതു­­­മല്ലെ­­­ങ്കിൽ വെ­­­ള്ളം താ­­­ഴു­­­ന്നതു­­­ വരെ­­­ കാ­­­ത്തി­­­രി­­­ക്കു­­­കയോ­­­ വേ­­­ണ്ടി­­­വരു­­­മെ­­­ന്നാണ് റി­­­പ്പോ­­­ർ­­ട്ടു­­­കൾ. ജലം താ­­­ഴാ­­­നാ­­­യി­­­ കാ­­­ത്തി­­­രി­­­ക്കേ­­­ണ്ടി­­­ വന്നാൽ നാ­­­ലു­­­ മാ­­­സമെ­­­ങ്കി­­­ലും പു­­­റത്തു­­­നി­­­ന്ന് ഭക്ഷണവും മരു­­­ന്നും മറ്റും എത്തി­­­ക്കേ­­­ണ്ടതാ­­­യി­­­ വരു­­­മെ­­­ന്ന് സൈ­­­നി­­­കവൃ­­­ത്തങ്ങളെ­­­ ഉദ്ധരി­­­ച്ച് ബി­­­.ബി­­­.സി­­­ റി­­­പ്പോ­­­ർ­­ട്ടു­­­ ചെ­­­യ്തു­­­.

You might also like

Most Viewed