ചെ­റു­ തു­രങ്കങ്ങൾ : കു­ട്ടി­കളെ­ പു­റത്തെ­ത്തി­ക്കാൻ പു­തി­യ പരീ­ക്ഷണം


ബാ­ങ്കോ­ക്ക് : താ­യ്‌ലൻ‍­ഡി­ലെ­ ഗു­ഹയിൽ‍ അകപ്പെ­ട്ട കു­ട്ടി­കളെ രക്ഷി­ക്കാൻ പു­തി­യ പരീ­ക്ഷണവു­മാ­യി­ രക്ഷാ­പ്രവർ‍­ത്തകർ‍. കു­ട്ടി­കളെ­ പു­റത്തെ­ത്തി­ക്കാ­നാ­യി­ ഇവർ‍ അകപ്പെ­ട്ട ഗു­ഹയ്‌ക്കു­പു­റത്ത്‌ നു­റി­ലധി­കം തു­രങ്കങ്ങൾ‍ നി­ർ‍മ്­മി­ക്കാ­നു­ള്ള ശ്രമമാണ്‌ ഇപ്പോൾ‍ പു­രോ­ഗമി­ക്കു­ന്നത്‌. മലയു­ടെ­ മു­കളിൽ നി­ന്നും ഗു­ഹയ്ക്കു­ള്ളി­ലേ­ക്ക് പു­കക്കു­ഴൽ മാ­തൃ­കയി­ലു­ള്ള നൂ­റി­ലധി­കം ചെ­റു­തു­രങ്കങ്ങൾ­ ഉണ്ടാ­ക്കി­ കു­ട്ടി­കളെ­ പു­റത്തെ­ത്തി­ക്കാ­നു­ള്ള സാ­ധ്യതയാണ് പരീ­ക്ഷി­ക്കു­ന്നത്. ഗു­ഹയിൽ വെ­ള്ളം പൊ­ങ്ങു­കയും വാ­യു­വി­ന്റെ­ അളവ് അപകടകരമാം വി­ധം കു­റയു­കയും ചെ­യ്യു­ന്നതി­നാ­ലാണ് അപൂ­ർ­വമാ­യ രക്ഷാ­പ്രവർ­ത്തനത്തിന് ഒരു­ങ്ങു­ന്നത്. 

എന്നാൽ 400 മീ­റ്റർ‍ ആഴമു­ള്ള തു­രങ്കങ്ങൾ‍ ഉണ്ടാ­ക്കി­യെ­ങ്കി­ലും കു­ട്ടി­കൾ‍ അകപ്പെ­ട്ട സ്ഥലം കണ്ടെ­ത്താൻ കഴി­ഞ്ഞി­ട്ടി­ല്ല. കു­ട്ടി­കൾ‍ കു­ടു­ങ്ങി­ക്കി­ടക്കു­ന്നത് 600 മീ­റ്റർ‍ താ­ഴ്‌ചയി­ലാ­ണെ­ന്ന നി­ഗമനത്തിൽ‍ അത്തരത്തി­ലു­ള്ള കു­ഴി­കൾ‍ ഉണ്ടാ­ക്കു­ന്നതി­നു­ള്ള ശ്രമത്തി­ലാ­ണ് രക്ഷാ­പ്രവർ‍­ത്തകർ‍. കു­ട്ടി­കളെ­ പു­റത്തെ­ത്തി­ക്കു­ന്നതി­നാ­യി­ പല വഴി­കളും പരീ­ക്ഷി­ക്കു­ന്നതി­ന്റെ­ ഭാ­ഗമാ­യാണ്‌ ഇത്തരത്തി­ലൊ­രു­ പരീ­ക്ഷണം. കു­ട്ടി­കളെ­ രക്ഷി­ച്ചെ­ടു­ക്കാൻ തക്ക വ്യാസത്തിൽ തു­രങ്കമു­ണ്ടാ­ക്കൽ ഏറെ­ ദു­ർ­ഘടം പി­ടി­ച്ചതാ­ണെ­ന്നാണ് കണക്ക് കൂ­ട്ടൽ. കു­ട്ടി­കൾ ഇപ്പോൾ ഉള്ളത് താ­രതമ്യേ­ന വി­സ്താ­രം കു­റഞ്ഞ സ്ഥലത്താ­ണ്. കു­ട്ടി­കൾ‍ അകപ്പെ­ട്ടി­രി­ക്കു­ന്ന പ്രദേ­ശങ്ങളിൽ‍ ശു­ദ്ധവാ­യു­ കു­റവാ­യ സാ­ഹചര്യത്തിൽ‍ അവി­ടേ­യ്‌ക്ക്‌ ഓക്‌സി­ജൻ എത്തി­ക്കാ­നു­ള്ള നടപടി­യും സ്വീ­കരി­ച്ചി­ട്ടു­ണ്ട്‌. 

രക്ഷാ­പ്രവർ­ത്തനത്തി­നു­ള്ള മറ്റ് സാ­ധ്യതകളും ശ്രമി­ക്കു­ന്നു­ണ്ടെ­ന്ന് രക്ഷാ­പ്രവർ­ത്തകർ അറി­യി­ച്ചു­. ഓരോ­ കു­ട്ടി­മൊ­പ്പം ഒരു­ മു­ങ്ങൽ ­വി­ദഗ‌്ധനും നീ­ന്തു­ന്ന ബഡ്ഡി­ ഡൈവ‌് അടക്കമു­ള്ള സാ­ധ്യതകളും പരി­ശോ­ധി­ക്കു­ന്നു­. കു­ട്ടി­കളെ­ മഴക്കാ­ലം കഴി­ഞ്ഞു­മാ­ത്രം ഗു­ഹയ്ക്കു­ള്ളി­ൽ­നി­ന്ന് പു­റത്തു­കൊ­ണ്ടു­വരാ­നാ­യി­രു­ന്നു­ ആദ്യം പദ്ധതി­യി­ട്ടി­രു­ന്നത്. അതിന് നാല് മാ­സം വരെ­ കാ­ത്തി­രി­ക്കേ­ണ്ടി­വരും. എന്നാൽ ഗു­ഹയ്ക്കു­ള്ളി­ലെ­ ഓക്സി­ജൻ അളവ് കു­റയു­ന്നതി­നാൽ പെ­ട്ടെ­ന്നു­തന്നെ­ പു­തി­യ വഴി­ കണ്ടെ­ത്തേ­ണ്ടി­ വന്നി­രി­ക്കു­കയാ­ണ്. അതു­ കൊ­ണ്ടാണ് മറ്റ് മാ­ർ­ഗങ്ങൾ പരീ­ക്ഷി­ക്കാനൊ­രു­ങ്ങു­ന്നത്.

ജൂൺ 23-നാണ് 11-നും 16-നും ഇടയിൽ പ്രാ­യമു­ള്ള 12 കു­ട്ടി­കളും അവരു­ടെ­ ഫു­ട്ബോൾ കോ­ച്ചും തു­വാം ഗു­വാങ് ഗു­ഹയ്ക്കു­ള്ളി­ൽ­പ്പെ­ട്ടത്. 10 ദി­വസത്തി­നു­ശേ­ഷം ബ്രി­ട്ടീഷ് മു­ങ്ങൽ­ രക്ഷാ­വി­ദഗ്ധരാണ് ഗു­ഹയ്ക്ക് നാ­ല് ­കി­ലോ­മീ­റ്റർ ഉള്ളിൽ സംഘത്തെ­ സു­രക്ഷി­തമാ­യി­ കണ്ടെ­ത്തി­യത്. 

You might also like

Most Viewed