പാ­ർ‍­ലമെ­ന്റ്‌ ആക്രമണം : എട്ട്‌ ഐ.എസ്‌ ഭീ­കരരെ­ ഇറാൻ തൂ­ക്കി­ലേ­റ്റി­


ടെഹ്്റാൻ : ഇറാ­നിൽ‍ എട്ട് ഐ.എസ് ഭീ­കരവാ­ദി­കളെ­ വധശി­ക്ഷക്ക് വി­ധേ­യമാ­ക്കി­. 2017ലെ­ ഇറാൻ പാ­ർ‍­ലമെ­ന്റാ­ക്രമണത്തി­ലെ­ പ്രതി­കൾ‍­ക്കാണ് ഇറാൻ വധശി­ക്ഷ നൽ‍­കി­യത്. ഇന്നലെ­യാണ്‌ ഭീ­കരരെ­ തൂ­ക്കി­ലേ­റ്റി­യതെ­ങ്കി­ലും എവി­ടെ­വച്ചാണ്‌ ശി­ക്ഷ നടപ്പാ­ക്കി­യത്‌ എന്നതു­ൾ‍­പ്പെ­ടെ­യു­ള്ള വി­ശദാംശങ്ങൾ‍ സർ‍­ക്കാർ‍ പു­റത്തു­വി­ട്ടി­ട്ടി­ല്ല. ഐ.എസ് ഭീ­കരവാ­ദി­യാ­യ സു­ലൈ­മാൻ മു­സാ­ഫി­രി­യാ­യി­രു­ന്നു­ കേ­സി­ലെ­ പ്രധാ­ന പ്രതി­യും ആസൂ­ത്രകനും. ആക്രമണത്തി­നു­ള്ള അംഗങ്ങളെ­ റി­ക്രൂ­ട്ട് ചെ­യ്യു­ന്നതിൽ‍ മു­ഖ്യ പങ്കു­വഹി­ച്ചത് ഇസ്മാ­ഈൽ‍ സൂ­ഫി­ എന്ന പ്രതി­യാ­യി­രു­ന്നു­. ഇവരു­ൾ‍­പ്പെ­ടെ­ എട്ട് ­പേ­രെ­യാണ് വധശി­ക്ഷക്ക് വി­ധേ­യമാ­ക്കി­യതെന്ന് ഇറാൻ ന്യൂസ് ഏജൻ‍സി­ മി­സാൻ റി­പ്പോ­ർ‍­ട്ട് ചെ­യ്തു. 

2017 ജൂ­ണി­ലാണ് ടെ­ഹ്റാ­നി­ലെ­ ഇറാൻ പാ­ർ‍­ലമെ­ന്റി­ന് നേ­രെ­യും ആയത്തു­ല്ല ഖംനാ­ഇയു­ടെ­ ശവകു­ടീ­രത്തി­ന് നേ­രെ­യും ആക്രമണമു­ണ്ടാ­യത്. പാ­ർ‍­ലമെ­ന്റ് സമ്മേ­ളനം നടന്നു­കൊണ്ടി­രി­ക്കെ­ ആയു­ധധാ­രി­കളാ­യ നാ­ല് ഭീ­കരവാ­ദി­കൾ‍ കടന്നു­കയറി­ ആക്രമി­ക്കു­കയാ­യി­രു­ന്നു­. അതേ­സമയം, തന്നെ­ ഖംനാ­ഇയു­ടെ­ ശവകു­ടീ­രത്തി­ലും ചാ­വേ­റാ­ക്രമണമു­ണ്ടാ­യി­. 18 പേ­രാണ് ആക്രമണത്തിൽ‍ കൊ­ല്ലപ്പെ­ട്ടത്. 50ലധി­കം പേ­ർ‍­ക്ക് ഗു­രു­തരമാ­യി­ പരി­ക്കേ­ൽ‍­ക്കു­കയും ചെ­യ്തി­രു­ന്നു­.

You might also like

Most Viewed