തു​­​ർ​­ക്കി​­​യി​ൽ ഏ​ർ​­ദോ​­​ഗ​ന്‍റെ­ നേ​­​തൃ​­​ത്വ​ത്തി​ൽ പു​­​തി​­​യ മ​ന്ത്രി​­​സ​ഭാ­ രൂ​­​പീ​­​ക​രി​­​ച്ചു­


ഇസ്താംബൂൾ : തു­­­ർ­­ക്കി­­­യിൽ പ്രസി­­­ഡണ്ട് തയ്യിപ് ഏർ­­ദോ­­­ഗന്‍റെ­­­ നേ­­­തൃ­­­ത്വത്തിൽ പു­­­തി­­­യ മന്ത്രി­­­സഭാ­­­ രൂ­­­പീ­­­കരി­­­ച്ചു­­­. പ്രസി­­­ഡണ്ടാ­­­യി­­­ രണ്ടാംവട്ടവും സത്യപ്രതി­­­ജ്ഞ ചെ­­­യ്തു­­­ അധി­­­കാ­­­രമേ­­­റ്റത്തിന് പി­­­ന്നാ­­­ലെ­­­യാണ് കാ­­­ബി­­­നറ്റ് അംഗങ്ങളെ­­­ പ്രഖ്യാ­­­പി­­­ച്ചത്. 26 അംഗ മന്ത്രി­­­സഭാ­­­ 16 ആയി­­­ ചു­­­രു­­­ക്കി­­­യാണ് ഏർ­­ദോ­­­ഗന്‍റെ­­­ പ്രഖ്യാ­­­പനം.

ഫു­­­വാത് ഒക്ടെ­­­യാണ് പു­­­തി­­­യ വൈസ് പ്രസി­­­ഡണ്ട്. തന്‍റെ­­­ മരു­­­മകനു­­­മാ­­­യ ബെ­­­റാത് അൽ­­ബയ്റാ­­­ക്കി­­­നെ­­­ ധനമന്ത്രി­­­യാ­­­യി­­­ ഏർ­­ദോ­­­ഗൻ നി­­­യമി­­­ച്ചു­­­. പ്രതി­­­രോ­­­ധ മന്ത്രി­­­യാ­­­യി­­­ ജനറൽ ഹു­­­ലു­­­സി­­­ അകർ, വി­­­ദേ­­­ശകാ­­­ര്യമന്ത്രി­­­യാ­­­യി­­­ മെ­­­വ്ലുത് കവു­­­സോ­­­ഗ്ലു­­­, നീ­­­തി­­­ന്യാ­­­യ മന്ത്രി­­­യാ­­­യി­­­ അബ്ദുൽ ഹമിത് ഗു­­­ലി­­­നെ­­­യും എന്നി­­­വരെ­­­ നി­­­ലനി­­­ർ­­ത്തി­­­. 

തു­­­ർ‍­­ക്കി­­­യെ­­­ പാ­­­ർ‍­­ലമെ­­­ന്ററി­­­ സന്പ്രദാ­­­യത്തിൽ‍ നി­­­ന്ന് പ്രസി­­­ഡൻ­­ഷ്യൽ‍ ഭരണരീ­­­തി­­­യി­­­ലേ­­­ക്ക് പരി­­­വർ‍­­ത്തി­­­പ്പി­­­ക്കു­­­ന്ന ഭരണഘടനാ­­­ ഭേ­­­ദഗതി­­­ക്ക് ശേ­­­ഷം കഴി­­­ഞ്ഞ മാ­­­സം നടന്ന പ്രസി­­­ഡണ്ട് തി­­­രഞ്ഞെ­­­ടു­­­പ്പിൽ‍ വി­­­ജയി­­­ച്ചാണ്  വീ­­­ണ്ടും ഏർ­­ദോ­­­ഗൻ അധി­­­കാ­­­രമേ­­­റ്റത്. തീ­­­വ്രവാ­­­ദവും സാ­­­ന്പത്തി­­­ക പ്രതി­­­സന്ധി­­­യു­­­മാ­­­യി­­­രു­­­ന്നു­­­ ഏർ­­ദോ­­­ഗൻ ഉയർ­­ത്തി­­­ പി­­­ടി­­­ച്ച വി­­­ഷയങ്ങൾ.

പു­­­തി­­­യ രീ­­­തി­­­യനു­­­സരി­­­ച്ച് ഉർ‍­­ദു­­­ഗാന് പാ­­­ർ‍­­ലമെ­­­ന്റി­­­ന്റെ­­­ അനു­­­മതി­­­ കൂ­­­ടു­­­തെ­­­ വൈസ് പ്രസി­­­ഡണ്ട്, മന്ത്രി­­­മാർ‍, ഉന്നത തല ഉദ്യോ­­­ഗസ്ഥർ‍, മു­­­തി­­­ർ‍­­ന്ന ജഡ്ജി­­­മാർ‍ എന്നി­­­വരെ­­­ നി­­­യമി­­­ക്കാ­­­നും പു­­­റത്താ­­­ക്കാ­­­നും ഉള്ള അധി­­­കാ­­­രമു­­­ണ്ട്. രാ­­­ജ്യത്ത് അടി­­­യന്തരാ­­­വസ്ഥ പ്രഖ്യാ­­­പി­­­ക്കാ­­­നും പാ­­­ർ‍­­ലമെ­­­ന്‍റ് പി­­­രി­­­ച്ചു­­­ വി­­­ടാ­­­നും പ്രസി­­­ഡണ്ടിന് അധി­­­കാ­­­രമു­­­ണ്ട്. പു­­­തി­­­യ രീ­­­തി­­­യനു­­­സരി­­­ച്ച് പ്രധാ­­­നമന്തി­­­ പദം ഇല്ലാ­­­താ­­­വു­­­കു­­­യും ചെ­­­യ്യും. രണ്ടാ­­­ഴ്ച മു­­­ന്പ് നടന്ന പ്രസി­­­ഡണ്ട് തി­­­രഞ്ഞെ­­­ടു­­­പ്പിൽ‍ ഉർ‍­­ദു­­­ഗാൻ വലി­­­യ വി­­­ജയം നേ­­­ടി­­­യി­­­രു­­­ന്നു­­­, സത്യപ്രതി­­­ജ്ഞാ­­­ ചടങ്ങിൽ‍ റഷ്യൻ പ്രധാ­­­നമന്ത്രി­­­ ദി­­­മി­­­ത്രി­­­ മെ­­­ദ്‌വ്യദേ­­­വ്, വെ­­­ൻ­­സ്വേ­­­ലൻ പ്രസി­­­ഡണ്ട് റോ­­­ബർ‍­­ട്ട് മദൂ­­­റോ­­­, ഖത്തർ‍ അമീർ‍ ഷെ­­­യ്ഖ് തമീം ബിൻ ഹമദ് അൽ‍ താ­­­നി­­­യു­­­ൾ‍­­പ്പടെ­­­യു­­­ള്ള വി­­­ദേ­­­ശ രാ­­­ഷ്ട്ര തലവന്‍മാർ‍ പങ്കെ­­­ടു­­­ത്തു­­­.

You might also like

Most Viewed