മന്ത്രി­സഭയിൽ രാ­ജി­ പരമ്പര : തെ­രേ­സാ­ മേ സർ­ക്കാർ പ്രതി­സന്ധി­യി­ൽ


ലണ്ടൻ : പ്രധാ­നമന്ത്രി­ തെ­രേ­സാ­ മേ­യു­മാ­യു­ള്ള ഭി­ന്നതയെ­ത്തു­ടർ‍­ന്നു­ ബ്രെ­ക്‌സി­റ്റ്‌ സെ­ക്രട്ടറി­ ഡേ­വിഡ്‌ ഡേ­വി­സും  വി­ദേ­ശകാ­ര്യ സെ­ക്രട്ടറി­ ബോ­റിസ്‌ ജോ­ൺ­സണും രാ­ജി­വച്ചതോ­ടെ­ ബ്രി­ട്ടനി­ലെ­ ഭരണ കക്ഷി­യാ­യ കൺ­സർ‍­വേ­റ്റിവ്‌ പാ­ർ‍­ട്ടി­യിൽ‍ ഭി­ന്നത രൂ­ക്ഷമാ­യി­. പാ­ർ‍­ട്ടി­യി­ലെ­ രണ്ടാ­മനാ­യാ­ണു­ ജോ­ൺ­സൺ അറി­യപ്പെ­ടു­ന്നത്‌. ഡേ­വി­സി­നു­ പകരം ഡൊ­മി­നിക്‌ റാ­ബി­നെ­ ബ്രെ­ക്‌സി­റ്റ്‌ സെ­ക്രട്ടറി­യാ­യി­ നി­യമി­ച്ചി­ട്ടു­ണ്ട്‌.   ബോ­റിസ്‌ ജോ­ൺ‍­സന്റെ­ നേ­തൃ­ത്വത്തിൽ‍ വി­മത നീ­ക്കം ശക്തി­പ്പെ­ട്ടതോ­ടെ­ കൂ­ടു­തൽ‍ രാ­ജി­യു­ണ്ടാ­കു­മെ­ന്നാണ് സൂ­ചന.

യൂ­റോ­പ്യൻ യൂ­ണി­യനിൽ ‍‍നി­ന്നു­ പി­ന്മാ­റാ­നു­ള്ള ചർ‍­ച്ചകൾ‍­ക്കു­ നേ­തൃ­ത്വം നൽ‍­കി­യത്‌ ഡേ­വിഡ്‌ ഡേ­വിസ്‌ ആയി­രു­ന്നു­. ബ്രെ­ക്‌സി­റ്റി­നു­ ശേ­ഷം ബ്രി­ട്ടൻ −യൂ­റോ­പ്യൻ‍ യൂ­ണി­യൻ സഹകരണത്തി­നു­ള്ള പ്രധാ­നമന്ത്രി­ തെ­രേ­സ മേ­യു­ടെ­ പദ്ധതി­ക്ക്‌ ബ്രി­ട്ടീഷ്‌ പാ­ർ‍­ലമെ­ന്റ്‌ അംഗീ­കാ­രം നൽ‍­കി­യതി­നു­ തൊ­ട്ടു­ പി­ന്നാ­ലെ­യാണ്‌ മന്ത്രി­സഭയി­ൽ‍­നി­ന്നു­ രാ­ജി­വയ്‌ക്കു­ന്നതാ­യി­ ഡേ­വിസ്‌ പ്രഖ്യാ­പി­ച്ചത്‌. ഡേ­വി­ഡി­നു­ പി­ന്നാ­ലെ­ ജൂ­നി­യർ‍ സെ­ക്രട്ടറി­ സ്‌റ്റീവ്‌ ബേ­ക്കറും രാ­ജി­ സമർ‍­പ്പി­ച്ചി­ട്ടു­ണ്ട്‌. 

സർ‍­ക്കാ­രി­നെ­ പ്രതി­സന്ധി­യി­ലാ­ക്കി­ ഇവർ രാ­ജി­വച്ചതോ­ടെ­ മന്ത്രി­സഭാ­യോ­ഗം ചേ­രാ­നും എം.പി­മാ­രു­മാ­യി­ ചർ‍­ച്ച നടത്താ­നു­മാണ് തെ­രേ­സാ­ മേ­യു­ടെ­ തീ­രു­മാ­നം.  യൂ­റോ­പ്യൻ യൂ­ണി­യനു­മാ­യു­ള്ള ചർ‍­ച്ചകൾ‍­ക്കു­ മു­ൻ­കൈ­യെ­ടു­ത്തെ­ങ്കി­ലും പ്രധാ­നമന്ത്രി­യു­ടെ­ ബെ­ക്‌സി­റ്റ്‌ നയത്തോ­ടു­ള്ള എതി­ർ‍­പ്പാ­ണു­ ഡേ­വി­ഡി­ന്റെ­ രാ­ജി­യിൽ‍ കലാ­ശി­ച്ചതെ­ന്നാ­ണു­ റി­പ്പോ­ർ‍­ട്ട്‌. ബ്രക്‌സി­റ്റ് കാ­ര്യങ്ങളു­ടെ­ നടത്തി­പ്പ് ചു­മതലയു­ണ്ടാ­യി­രു­ന്ന ഇവരു­ടെ­ രാ­ജി­ നൽ‍­കു­ന്ന സൂ­ചനകൾ‍ നി­രവധി­യാ­ണ്. മന്ത്രി­മാ­ർ‍­ക്കി­ടയിൽ‍ പ്രധാ­നമന്ത്രി­ തെ­രേ­സ മേ­യ്‌ക്കെ­തി­രെ­യു­ള്ള വി­കാ­രം ശക്തമാ­കു­കയും പാ­ർ‍­ട്ടി­യിൽ‍ മേ­യു­ടെ­ ‘മൃ­ദു­ ബ്രെ­ക്‌സി­റ്റ്’ നയത്തോട് എതി­ർ‍­പ്പ് രൂ­ക്ഷമാ­കു­കയും ചെ­യ്യു­ന്നു­വെ­ന്നാണ് വ്യക്തമാ­കു­ന്നത്.

പ്രധാ­നമന്ത്രി­യു­ടെ­ ‘നി­ർ‍­ബന്ധി­തപട്ടാ­ളസേ­വന പദ്ധതി­യി­ലെ­ വി­മു­ഖനാ­യ പടയാ­ളി­’യാ­കാൻ താൻ തയ്യാ­റല്ലെ­ന്ന് പറഞ്ഞാണ് ഡേ­വിസ് പു­റത്തി­റങ്ങു­ന്നത്. തെ­രേ­സ മേ­യെ­ സംബന്ധി­ച്ചി­ടത്തോ­ളം ഇതൊ­രു­ വലി­യ തി­രി­ച്ചടി­യാ­ണ്. നേ­രത്തെ­ മേ­യു­ടെ­ കു­ടി­യേ­റ്റ നയങ്ങളു­മാ­യി­ ബന്ധപ്പെ­ട്ട് ആഭ്യന്തരമന്ത്രി­ക്കും രാ­ജി­ വെ­ക്കേ­ണ്ടതാ­യി­ വന്നി­രു­ന്നു­. നയങ്ങൾ‍ നടപ്പാ­ക്കാൻ സാ­ധി­ക്കാ­തി­രി­ക്കു­കയും മന്ത്രി­മാ­രു­ടെ­ രാ­ജി­കൾ‍ മാ­ത്രം നടക്കു­കയും ചെ­യ്യു­ന്ന സാ­ഹചര്യം പാ­ർ‍­ട്ടി­ക്കകത്ത് ഗൗ­രവമേ­റി­യ ചർ‍­ച്ചയ്ക്ക് വി­ധേ­യമാ­യി­ട്ടു­ണ്ട്. തെ­രേ­സ മേ­യു­ടെ­ പാ­ർ‍­ട്ടി­യി­ലെ­ എതി­രാ­ളി­കളെ­ ഇത് ആഹ്ലാ­ദി­പ്പി­ക്കു­കയും ചെ­യ്യു­ന്നു­ണ്ട്.

യൂ­റോ­പ്യൻ യൂ­ണി­യനു­മാ­യി­ ഒരു­ ‘പൊ­തു­പ്രമാ­ണം’ സൂ­ക്ഷി­ക്കാ­മെ­ന്ന നയത്തി­ലാണ് തെ­രേ­സ മേ­ നി­ൽ‍­ക്കു­ന്നത്. എന്നാ­ലി­ത്, ബ്രക്‌സി­റ്റിൽ‍ വെ­ള്ളം ചേ­ർ‍­ക്കലാ­ണെ­ന്ന് പാ­ർ‍­ട്ടി­ക്കകത്തും മന്ത്രി­മാ­ർ‍­ക്കി­ടയി­ലും ആരോ­പണമു­ണ്ട്. ബ്രി­ട്ടന്റെ­ സാ­ന്പത്തി­കവ്യവസ്ഥയിൽ‍ ചെ­റു­തല്ലാ­ത്ത നി­യന്ത്രണം യൂ­റോ­പ്യൻ യൂ­ണി­യന് വീ­ണ്ടും നൽ‍­കലാ­യി­ ഈ നീ­ക്കം മാ­റു­മെ­ന്ന് മന്ത്രി­മാർ‍ പറയു­ന്നു­. യൂ­റോ­പ്യൻ യൂ­ണി­യനു­മാ­യി­ ഒരു­ സ്വതന്ത്ര വി­പണന മേ­ഖല പങ്കി­ടണമെ­ന്നാണ് തെ­രേ­സ മേ­ പദ്ധതി­യി­ടു­ന്നത്. യൂ­ണി­യനു­മാ­യി­ ശക്തമാ­യ വ്യാ­പാ­രബന്ധം തു­ടരാ­നും‍‍ ഇത് സഹാ­യകമാ­കു­മെ­ന്ന് മേ­ കരു­തു­ന്നു­. എന്നാൽ‍ ഈ വി­ട്ടു­വീ­ഴ്ചയ്ക്ക് താൻ‍ തയ്യാ­റല്ലെ­ന്ന് ഡേ­വിസ് വ്യക്തമാ­ക്കി­.

യൂ­റോ­പ്യൻ യൂ­ണി­യന്റെ­ നി­ബന്ധനകൾ സംബന്ധി­ച്ചു­ ധാ­രണയി­ലെ­ത്തി­ 2019 മാ­ർ­ച്ചി­നു­ മു­ന്പ് കരാർ ഒപ്പി­ട്ടി­ല്ലെ­ങ്കിൽ ബ്രെ­ക്സി­റ്റ് അവതാ­ളത്തി­ലാ­കു­മെ­ന്ന ആശങ്കയു­മു­ണ്ട്. അഴി­മതി­യും ലൈംഗി­ക അപവാ­ദങ്ങളും മൂ­ലം ഒട്ടേ­റെ­ മന്ത്രി­മാ­രെ­ നഷ്ടമാ­യ തെ­രേ­സ മേ­ സർ­ക്കാ­രി­നു­ ഡേ­വി­സി­ന്റെ­യും ജോ­ൺ­സന്റെ­യും രാ­ജി­ കൂ­ടു­തൽ തലവേ­ദന സൃ­ഷ്ടി­ച്ചി­ട്ടു­ണ്ട്. കൺ­സർ­വേ­റ്റീവ് പാ­ർ­ട്ടി­യി­ലെ­ എം.പി­മാ­ർ­ക്കി­ടയി­ലും മേ­യു­ടെ­ നി­ലപാ­ടി­നെ­തി­രെ­ കടു­ത്ത അഭി­പ്രാ­യ വ്യത്യാ­സമു­ണ്ട്.

You might also like

Most Viewed