ട്രംപി­ന്റെ­ സന്ദർ‍­ശനം : ബ്രി­ട്ടനിൽ‍ സു­രക്ഷ ശക്തമാ­ക്കി­


ലണ്ടൻ­­­­­­­ : അമേ­രി­ക്കൻ പ്രസി­ഡണ്ട് ഡൊ­ണൾ‍­ഡ് ട്രംപി­ന്റെ­ സന്ദർ‍­ശനത്തിന് മു­ന്നോ­ടി­യാ­യി­ ബ്രി­ട്ടനിൽ‍ അതീ­വ സു­രക്ഷ ഏർ­പ്പെ­ടു­ത്തി­. നാ­ളെ­യാണ് ട്രംപ് ബ്രി­ട്ടനി­ലെ­ത്തു­ക. പ്രധാ­നമന്ത്രി­ തെ­രേ­സ മേ­യു­ടെ­ ഔദ്യോ­ഗി­ക ക്ഷണം സ്വീ­കരി­ച്ചാണ് ട്രംപ് ബ്രി­ട്ടൻ സന്ദർ‍­ശി­ക്കു­ന്നത്.

യൂ­റോ­പ്യൻ നി­ർ‍­മ്മി­ത വസ്തു­ക്കൾ‍­ക്ക് ട്രംപ് ഭരണകൂ­ടം അമി­ത ചു­ങ്കം ഏർ‍­പ്പെ­ടു­ത്തി­യ വി­വാ­ദങ്ങൾ‍­ക്കി­ടയി­ലാണ് അദ്ദേ­ഹത്തി­ന്റെ­ ബ്രി­ട്ടൻ  സന്ദർ‍­ശനം. കഴി­ഞ്ഞ വർ‍­ഷം അമേ­രി­ക്ക സന്ദർ‍­ശി­ച്ച പ്രധാ­നമന്ത്രി­ തെ­രേ­സ മേ­യാണ് അദ്ദേ­ഹത്തെ­ ഔദ്യോ­ഗി­കമാ­യി­ രാ­ജ്യത്തേ­ക്ക് ക്ഷണി­ച്ചത്. 

സന്ദർ‍­ശനത്തോട് അനു­ബന്ധി­ച്ച് ട്രംപിന് താ­മസമൊ­രു­ക്കി­യ വെ­സ്റ്റ് ഫീ­ൽ‍­ഡിന് പു­റത്തും അകത്തു­മാ­യി­ കനത്ത സു­രക്ഷയാണ് ഒരു­ക്കി­യി­ട്ടു­ള്ളത്.

എന്നാൽ‍ ട്രംപ് അധി­കാ­രത്തി­ലേ­റി­യത് മു­തൽ‍ വി­വി­ധ വി­ഷയങ്ങളിൽ‍ ബ്രി­ട്ടനു­മാ­യി­ ഇടഞ്ഞു­ നി­ൽ­ക്കു­ന്ന സാ­ഹചര്യമു­ള്ളതി­നാൽ‍ ട്രംപി­നെ­ ബ്രി­ട്ടനി­ലേ­ക്ക് ക്ഷണി­ക്കരു­തെ­ന്ന് ഒരു­വി­ഭാ­ഗം ആളു­കളു­ടെ­ ആവശ്യപ്പെ­ടു­ന്നു­ണ്ട്.

ഇതി­നി­ടെ­ തെ­രേ­സാ­ മേ­ തു­ടരണമോ­ എന്ന കാ­ര്യത്തിൽ അഭി­പ്രാ­യം പറയേ­ണ്ടത് ബ്രി­ട്ടനി­ലെ­ പൊ­തു­ജനങ്ങളാ­ണെ­ന്ന അമേ­രി­ക്കൻ പ്രസി­ഡണ്ട് ട്രംപി­ന്‍റെ­ പ്രസ്താ­വന വി­വാ­ദമാ­യി­. യൂ­റോ­പ്യൻ പര്യടനത്തി­നു­ തി­രി­ക്കും മു­ന്പാണ് അദ്ദേ­ഹം ഇപ്രകാ­രം പറഞ്ഞത്. ബോ­റീസ് ജോ­ൺ­സൺ തന്‍റെ­ സു­ഹൃ­ത്താ­ണെ­ന്നും ബ്രി­ട്ടീഷ് സന്ദർ­ശനവേ­ളയിൽ അദ്ദേ­ഹവു­മാ­യി­ കൂ­ടി­ക്കാ­ഴ്ചയ്ക്കു­ പദ്ധതി­യു­ണ്ടെ­ന്നും ട്രംപ് വ്യക്തമാ­ക്കി­യി­ട്ടു­ണ്ട്.

You might also like

Most Viewed