ഹമാസ്‌ ഗാ­­­സയിൽ വെ­­­ടി­­­നി­­­ർ­­ത്തൽ പ്രഖ്യാ­­­പി­­­ച്ചു­­­


ഗാസ സിറ്റി : ഗാ­­­സയിൽ‍ വെ­­­ടി­­­നി­­­ർ‍­­ത്തൽ‍ പ്രഖ്യാ­­­പനവു­­­മാ­­­യി­­­ ഹമാ­­­സ്‌. 2014ലെ­­­ യു­­­ദ്ധാ­­­നന്തരമു­­­ള്ള ഏറ്റവും ശക്തമാ­­­യ വ്യോ­­­മ− റോ­­­ക്കറ്റ്‌ ആക്രമണങ്ങൾ‍­­ക്കു­­­ തൊ­­­ട്ടു­­­പി­­­ന്നാ­­­ലെ­­­യാണ് വെ­­­ടി­­­നി‍­‍­‍­‍ർ­­ത്തൽ പ്രഖ്യാ­­­പി­­­ച്ചത്‌. ഇതോ­­­ടെ­­­ മേ­­­ഖലയി­­­ലെ­­­ സംഘർ‍­­ഷാ­­­വസ്ഥയ്‌ക്കു­­­ താ­­­ൽ‍­­ക്കാ­­­ലി­­­ക അയവു­­­ വന്നേ­­­ക്കാ­­­മെ­­­ന്ന് കരു­­­തപ്പെ­­­ടു­­­ന്നു­­­.

ഈജി­­­പ്‌തി­­­ന്റെ­­­യും മറ്റു­­­ ചി­­­ലരു­­­ടെ­­­യും സഹാ­­­യത്തോ­­­ടെ­­­യാ­­­ണു­­­ വെ­­­ടി­­­നി­­­ർ‍­­ത്തലെ­­­ന്ന്‌ ഗാ­­­സാ­­­ മു­­­നന്പി­­­ന്റെ­­­ നി­­­യന്ത്രണമു­­­ള്ള ഹമാസ്‌ അറി­­­യി­­­ച്ചു­­­. മറു­­­പക്ഷത്ത്‌ ഇസ്രയേൽ‍ ഇതി­­­നോ­­­ടു­­­പ്രതി­­­കരി­­­ച്ചി­­­ട്ടി­­­ല്ല. അതേ­­­സമയം, യു­­­.എന്നി­­­ന്റെ­­­ മധ്യ−പൂ­­­ർ‍­­വ പ്രതി­­­നി­­­ധി­­­ നി­­­ക്കോ­­­ളെ­­­ മ്ലാ­­­ഡ്‌നോവ്‌ ഗാ­­­സയി­­­ലു­­­ണ്ടെ­­­ന്നും സമാ­­­ധാ­­­നം വീ­­­ണ്ടെ­­­ടു­­­ക്കാ­­­നു­­­ള്ള ശ്രമങ്ങൾ‍ തു­­­ടരു­­­കയാ­­­ണെ­­­ന്നും വെ­­­ളി­­­പ്പെ­­­ടു­­­ത്തലു­­­ണ്ട്‌. 

കഴി­­­ഞ്ഞ ദി­­­വസം നടന്ന കനത്ത ആക്രമണ−പ്രത്യാ­­­ക്രമണങ്ങൾ‍­­ക്കൊ­­­ടു­­­വിൽ‍ ഗാ­­­സാ­­­ മു­­­നന്പ്‌ ഇന്നലെ­­­ സമാ­­­ധാ­­­നത്തി­­­ലേ­­­ക്കു­­­ മടങ്ങി­­­. ഡസൻ കണക്കിന്‌ വ്യോ­­­മാ­­­ക്രമണമാണ്‌ കഴി­­­ഞ്ഞ ദി­­­വസം ഇസ്രയേൽ‍ നടത്തി­­­യത്‌. ഇതിൽ‍ രണ്ട് പാ­­­ലസ്‌തീ­­­നി­­­കൾ‍ കൊ­­­ല്ലപ്പെ­­­ട്ടു­­­. എൻ­­ക്ലേ­­­വിൽ ‍‍‍‍നി­­­ന്ന്‌ ഇരു­­­ന്നൂ­­­റോ­­­ളം റോ­­­ക്കറ്റു­­­കളും മോ­­­ർ‍­­ട്ടാ­­­റു­­­കളും പ്രയോ­­­ഗി­­­ച്ചാ­­­യി­­­രു­­­ന്നു­­­ ഹമാ­­­സി­­­ന്റെ­­­ മറു­­­പടി­­­. റോ­­­ക്കറ്റ്‌ വീ­­­ട്ടി­­­ലേ­­­ക്കു­­­ പതി­­­ച്ച്‌ നാല്‌ ഇസ്രേ­­­ലി­­­കൾ‍­­ക്കു­­­ പരു­­­ക്കേ­­­ൽ­­ക്കു­­­കയും ചെ­­­യ്തി­­­രു­­­ന്നു­­­. പതി­­­നഞ്ചും പതി­­­നാ­­­റും പ്രാ­­­യമു­­­ള്ള കൗ­­­മാ­­­രക്കാ­­­രാണ്‌ ഇസ്രേ­­­ലി­­­ വ്യോ­­­മാ­­­ക്രമണത്തിൽ‍ കൊ­­­ല്ലപ്പെ­­­ട്ടതെ­­­ന്ന്‌ എൻ‍­­ക്ലേവ്‌ ആരോ­­­ഗ്യ മന്ത്രാ­­­ലയം വ്യക്തമാ­­­ക്കി­­­. സംഭവത്തിൽ ഇരു­­­പത്തി­­­യഞ്ചോ­­­ളം പേ­­­ർ‍­­ക്ക് പരു­­­ക്കേ­­­ൽ­­ക്കു­­­കയും ചെ­­­യ്തി­­­ട്ടു­­­ണ്ട്.

You might also like

Most Viewed