അമേ­രി­ക്കയോ­ട് ഭീ­ഷണി­ വേ­ണ്ട : ഇറാന് ട്രംപി­ന്‍റെ­ താ­ക്കീ­ത്


വാഷിംഗ്ടൺ ഡിസി : അമേ­­­രി­­­ക്കയ്ക്ക് എതി­­­രെ­­­ ഇനി­­­ ഭീ­­­ഷണി­­­ മു­­­ഴക്കി­­­യാൽ പ്രത്യാ­­­ഘാ­­­തം  ചി­­­ന്തി­­­ക്കാ­­­നാ­­­വാ­­­ത്തവി­­­ധം ഗു­­­രു­­­തരമാ­­­യി­­­രി­­­ക്കു­­­മെ­­­ന്ന് ഇറാൻ പ്രസി­­­ഡണ്ട് ഹസൻ റു­­­ഹാ­­­നി­­­ക്ക് അമേ­­­രി­­­ക്കൻ പ്രസി­­­ഡണ്ട് ഡോ­­­ണൾ­ഡ് ട്രംപ് താ­­­ക്കീത് നല്കി­­­. ചരി­­­ത്രത്തിൽ ചു­­­രു­­­ക്കം ചി­­­ല ജനപദങ്ങൾ­­ക്ക് മാ­­­ത്രം അനു­­­ഭവി­­­ക്കേ­­­ണ്ടി­­­ വന്നി­­­ട്ടു­­­ള്ളതിന് സമാ­­­നമാ­­­യ ദു­­­രന്തമാ­­­വും ഇറാൻ നേ­­­രി­­­ടേ­­­ണ്ടി­­­ വരി­­­കയെ­­­ന്നും ട്രംപ് ട്വീ­­­റ്റു­­­ ചെ­­­യ്തു­­­. വലി­­­യ അക്ഷരമാണ് ട്വി­­­റ്ററിൽ ഉപയോ­­­ഗി­­­ച്ചത്. ആക്രമണത്തെ­­­യും മരണത്തെ­­­യും കു­­­റി­­­ച്ചു­­­ള്ള നി­­­ങ്ങളു­­­ടെ­­­ ഭ്രാ­­­ന്തൻ വാ­­­ക്കു­­­കൾ കേ­­­ട്ടി­­­രി­­­ക്കു­­­ന്ന രാ­­­ജ്യമാ­­­യി­­­രി­­­ക്കി­­­ല്ല ഇനി­­­ അമേ­­­രി­­­ക്ക. സൂ­­­ക്ഷി­­­ക്കു­­­ക എന്ന് പറഞ്ഞാണ് ട്രംപ് ട്വീ­­­റ്റ് അവസാ­­­നി­­­പ്പി­­­ക്കു­­­ന്നത്.

നയതന്ത്രപ്രതി­­­നി­­­ധി­­­കളു­­­മാ­­­യു­­­ള്ള കൂ­­­ടി­­­ക്കാ­­­ഴ്ചയ്ക്കി­­­ടെ­­­ സിംഹത്തി­­­ന്‍റെ­­­ വാ­­­ലിൽ പി­­­ടി­­­ച്ചു­­­ കളി­­­ക്കാൻ ട്രംപ് മു­­­തി­­­രരു­­­തെ­­­ന്ന് കഴി­­­ഞ്ഞ ദി­­­വസം റൂ­­­ഹാ­­­നി­­­ പറഞ്ഞതാണ് ട്രംപി­­­നെ­­­ രോ­­­ഷാ­­­കു­­­ലനാ­­­ക്കി­­­യത്. ഇറാ­­­നെ­­­ ഭീ­­­ഷണി­­­പ്പെ­­­ടു­­­ത്തി­­­യാൽ ദുഃഖി­­­ക്കേ­­­ണ്ടി­­­വരും. ഇറാ­­­നു­­­മാ­­­യു­­­ള്ള യു­­­ദ്ധം യു­­­ദ്ധങ്ങളു­­­ടെ­­­ മാ­­­താ­­­വാ­­­യി­­­രി­­­ക്കു­­­മെ­­­ന്ന് അമേ­­­രി­­­ക്ക മനസി­­­ലാ­­­ക്കണമെ­­­ന്നും റൂ­­­ഹാ­­­നി­­­ പറയു­­­കയു­­­ണ്ടാ­­­യി­­­. ഇതി­­­നു­­­ള്ള മറു­­­പടി­­­യി­­­ലാണ്  ഇറാൻ പ്രസി­­­ഡണ്ടിന് ട്രംപ് ശക്തമാ­­­യ ഭാ­­­ഷയിൽ താ­­­ക്കീത് നൽ­­കി­­­യത്.

2015ലെ­­­ ഇറാൻ ആണവ കരാ­­­റി­­­ൽ­­നി­­­ന്ന് കഴി­­­ഞ്ഞ മേ­­­യിൽ അമേ­­­രി­­­ക്ക പി­­­ൻ­­മാ­­­റി­­­യതി­­­നെ­­­ തു­­­ടർ­­ന്നാണ് അമേ­­­രി­­­ക്കയും ഇറാ­­­നും തമ്മിൽ തർ­­ക്കം രൂ­­­ക്ഷമാ­­­യത്. ഇപ്പോ­­­ഴത്തെ­­­ വാക് പോര് ബന്ധം കൂ­­­ടു­­­തൽ വഷളാ­­­ക്കു­­­മെ­­­ന്ന കാ­­­ര്യം വ്യക്തമാ­­­ണ്. ഇതി­­­നി­­­ടെ­­­  അമേ­­­രി­­­ക്കൻ േ­­­സ്റ്ററ്റ് സെ­­­ക്രട്ടറി­­­ മൈ­­­ക്ക് പോംപി­­­യോ­­­യും ഇറാ­­­നെ­­­തി­­­രെ­­­ രംഗത്തെ­­­ത്തി­­­യി­­­ട്ടു­­­ണ്ട്.

ഇറാൻ ഭരണകൂ­­­ടം മാ­­­ഫി­­­യ സംഘത്തെ­­­പ്പോ­­­ലെ­­­യാ­­­ണു­­­ പ്രവർ­­ത്തി­­­ക്കു­­­ന്നതെ­­­ന്നാണ് പോംപി­­­യോ­­­യു­­­ടെ­­­  ആരോ­­­പണം. ഭരണത്തി­­­നു­­­ ചു­­­ക്കാൻ പി­­­ടി­­­ക്കു­­­ന്ന മതപു­­­രോ­­­ഹി­­­തർ സാ­­­ധാ­­­രണക്കാ­­­രു­­­ടെ­­­ ചെ­­­ലവിൽ സ്വന്തം കീ­­­ശ വീ­­­ർ­­പ്പി­­­ക്കു­­­കയും ഭീ­­­കരർ­­ക്ക് ഫണ്ട് നൽ­­കു­­­കയു­­­മാ­­­ണെ­­­ന്ന് കലി­­­ഫോ­­­ർ­­ണി­­­യയി­­­ലെ­­­ സി­­­മി­­­ വാ­­­ലി­­­യി­­­ലെ­­­ റേ­­­യ്ഗൻ നാ­­­ഷണൽ ലൈ­­­ബ്രറി­­­യി­­­ലെ­­­ യോ­­­ഗത്തിൽ പോംപി­­­യോ­­­ പറഞ്ഞു­­­. പരമോ­­­ന്നത നേ­­­താവ് ഖമനൈ­­­യ്ക്ക് 9500 കോ­­­ടി­­­ ഡോ­­­ളർ മതി­­­ക്കു­­­ന്ന ഹെ­­­ഡ്ജ് ഫണ്ട് സ്വന്തമാ­­­യു­­­ണ്ടെ­­­ന്നും പോംപി­­­യോ­­­ പറഞ്ഞു­­­. ഏകാ­­­ധി­­­പത്യത്തി­­­നെ­­­തി­­­രെ­­­ പടപൊ­­­രു­­­തു­­­ന്ന ഇറാ­­­നി­­­ലെ­­­ സാ­­­ധാ­­­രണക്കാ­­­ർ­­ക്ക് അമേ­­­രി­­­ക്കയു­­­ടെ­­­ പി­­­ന്തു­­­ണയു­­­ണ്ടാ­­­വും. ഇറാ­­­നി­­­ൽ­­നി­­­ന്ന് എണ്ണ വാ­­­ങ്ങു­­­ന്ന രാ­­­ജ്യങ്ങൾ നവംബറോ­­­ടെ­­­ അത് അവസാ­­­നി­­­പ്പി­­­ക്കണമെ­­­ന്നും പോംപി­­­യോ­­­ നി­­­ർ­­ദേ­­­ശി­­­ച്ചു­­­.

You might also like

Most Viewed