അമേ­­­രി­­­ക്കയി­­­ലെ­­­ ഈ വർ‍­­ഷത്തെ­­­ തി­­­രഞ്ഞെ­­­ടു­­­പ്പിൽ‍ റഷ്യൻ ഇടപെ­­­ടലു­­­ണ്ടാ­­­യേ­­­ക്കു­­­മെ­­­ന്ന് ട്രംപ്


വാഷിംഗ്ടൺ : അമേ­­­രി­­­ക്കയിൽ‍ ഈ വർ‍­­ഷം നടക്കാ­­­നി­­­രി­­­ക്കു­­­ന്ന തി­­­രഞ്ഞെ­­­ടു­­­പ്പു­­­കളിൽ‍ റഷ്യൻ ഇടപെ­­­ടൽ‍ ഉണ്ടാ­­­യേ­­­ക്കു­­­മെ­­­ന്ന് ഡോ­­­ണൾ‍­ഡ് ട്രംപ്. ഡെ­­­മോ­­­ക്രാ­­­റ്റു­­­കൾ‍­­ക്ക് അനു­­­കൂ­­­ലമാ­­­യാ­­­യി­­­രി­­­ക്കും റഷ്യ പ്രവർ‍­­ത്തി­­­ക്കു­­­കയെ­­­ന്നും ഇക്കാ­­­ര്യത്തിൽ‍ അമേ­­­രി­­­ക്കയ്ക്ക് ആശങ്കയു­­­ണ്ടെ­­­ന്നും ട്രംപ് വ്യക്തമാ­­­ക്കി­­­.

ഹെ­­­ൽ‍­­സി­­­ങ്കി­­­യിൽ‍ പു­­­ടി­­­നു­­­മാ­­­യി­­­ നടത്തി­­­യ ചർ‍­­ച്ചകൾ‍­­ക്ക് ശേ­­­ഷമാണ് വീ­­­ണ്ടും ആരോ­­­പണവു­­­മാ­­­യി­­­ ട്രംപ് രംഗത്തെ­­­ത്തി­­­യി­­­രി­­­ക്കു­­­ന്നത്. മുൻ പ്രസി­­­ഡണ്ടു­­­മാ­­­രേ­­­ക്കാൾ‍ റഷ്യയു­­­ടെ­­­ ഭാ­­­ഗത്ത് നി­­­ന്ന് ഏറ്റവും കൂ­­­ടു­­­തൽ‍ സമ്മർ‍­­ദവും പ്രയാ­­­സവും നേ­­­രി­­­ടു­­­ന്നത് താ­­­നാ­­­ണെ­­­ന്നും ട്രംപ് ട്വീ­­­റ്റ് ചെ­­­യ്തു­­­. ഈ വർ‍­­ഷം നവംബറിൽ‍ നടക്കാ­­­നി­­­രി­­­ക്കു­­­ന്ന തി­­­രഞ്ഞെ­­­ടു­­­പ്പു­­­കളി­­­ലും റഷ്യ ഇടപെ­­­ട്ടേ­­­ക്കാ­­­മെ­­­ന്നും ഇത് ഡെ­­­മോ­­­ക്രാ­­­റ്റു­­­കൾ‍­­ക്ക് അനു­­­കൂ­­­ലമാ­­­യേ­­­ക്കാ­­­മെ­­­ന്നും ട്രംപ് പറയു­­­ന്നു­­­. തനി­­­ക്കെ­­­തി­­­രെ­­­ പല നീ­­­ക്കങ്ങളും നടക്കു­­­ന്നു­­­ണ്ട്. റഷ്യൻ ഇടപെ­­­ടൽ‍ സംബന്ധി­­­ച്ച നാ­­­ഷണൽ‍ ഇന്‍റലി­­­ജൻ­സ് മേ­­­ധാ­­­വി­­­ ടാൻ കോ­­­ട്സി­­­ന്‍റെ­­­ നി­­­രീ­­­ക്ഷണങ്ങളോട് യോ­­­ജി­­­ക്കു­­­ന്നതാ­­­യും ട്രംപ് പറഞ്ഞു­­­. കോ­­­ട്ട്സിൽ‍ തനി­­­ക്ക് വി­­­ശ്വാ­­­സമു­­­ണ്ടെ­­­ന്നും അദ്ദേ­­­ഹം പറയു­­­ന്നത് ഉൾ‍­­ക്കൊ­­­ള്ളു­­­മെ­­­ന്നും ട്രംപ് പറയു­­­ന്നു­­­. 

നേ­­­രത്തെ­­­ ഹെ­­­ൽ‍­­സി­­­ങ്കി­­­യിൽ‍ നടന്ന കൂ­­­ടി­­­ക്കാ­­­ഴ്ചയിൽ‍ പ്രസി­­­ഡണ്ട് തി­­­രഞ്ഞെ­­­ടു­­­പ്പിൽ‍ റഷ്യ ഇടപെ­­­ട്ടെ­­­ന്ന ആരോ­­­പണം പു­­­ടി­­­നും ട്രംപും തള്ളി­­­യി­­­രു­­­ന്നു­­­. ഇതു­­­സംബന്ധി­­­ച്ച് നടക്കു­­­ന്ന അന്വേ­­­ഷണങ്ങൾ‍ വെ­­­റു­­­തെ­­­യാ­­­ണെ­­­ന്നും ഇരു­­­ നേ­­­താ­­­ക്കളും പറഞ്ഞി­­­രു­­­ന്നു­­­. എന്നാൽ‍ ട്രംപി­­­ന്‍റെ­­­ ഈ പ്രസ്താ­­­വനക്കെ­­­തി­­­രെ­­­ പ്രതി­­­ഷേ­­­ധം ഉയർ‍­­ന്നതോ­­­ടെ­­­ ട്രംപ് നി­­­ലപാട് മാ­­­റ്റു­­­കയാ­­­യി­­­രു­­­ന്നു­­­. തനി­­­ക്ക് അബദ്ധം സംഭവി­­­ച്ചതാ­­­ണെ­­­ന്നും റഷ്യൻ ഇടപെ­­­ടലു­­­ണ്ടാ­­­യെ­­­ന്ന് തന്നെ­­­യാണ് താൻ കരു­­­തു­­­ന്നതെ­­­ന്നും ട്രംപ് പി­­­ന്നീട് വ്യക്തമാ­­­ക്കു­­­കയും ചെ­­­യ്തു­­­.

You might also like

Most Viewed