ഇമ്രാൻ ഖാൻ പാകിസ്ഥാൻ പ്രധാ­നമന്ത്രി­ പദത്തി­ലേ­ക്ക്


ഇസ്ലാ­മാ­ബാ­ദ് : ഇമ്രാൻ ഖാൻ പാ­കി­സ്ഥാ­ന്റെ­ പ്രധാ­നമന്ത്രി­ പദത്തി­ലേ­ക്ക്. ഇമ്രാൻ ഖാ­ന്റെ­ തെ­ഹ്്‍രി­ക്- ഇ ഇൻ­സാഫ് പാ­കി­സ്ഥാ­നിൽ ഏറ്റവും വലി­യ ഒറ്റകക്ഷി­യാ­കും. 272 മണ്ധലങ്ങളി­ലേ­ക്ക് നടന്ന തി­രഞ്ഞെ­ടു­പ്പിൽ‍ ഇതു­വരെ­ പു­റത്തു­വന്ന ഫലപ്രകാ­രം 120 സീ­റ്റു­കളി­ലാണ് തെ­ഹ്്‍രി­ക്- ഇ ഇൻ­സാഫ് ലീഡ് ചെ­യ്യു­ന്നത്. നവാസ് ഷെ­രീ­ഫി­ന്‍റെ­ പി­.എം.എൽ‍ 60 സീ­റ്റു­കളു­മാ­യി­ രണ്ടാം സ്ഥാ­നത്തും ബി­ലാ­വൽ ഭൂ­ട്ടോ­യു­ടെ­ പി­.പി­.പി­ 40 സീ­റ്റു­മാ­യി­ മൂ­ന്നാം സ്ഥനത്തു­മാ­ണ്. 137 സീ­റ്റു­കളാണ് കേ­വല ഭൂ­രി­പക്ഷത്തിന് വേ­ണ്ടത്. ഒറ്റയ്ക്ക് കേ­വല ഭൂ­രി­പക്ഷമി­ല്ലെ­ങ്കി­ലും ഇമ്രാൻ ഖാന് സൈ­ന്യം നി­ർ‍­ത്തി­യ സ്വതന്ത്രരടക്കമു­ള്ളവരു­ടെ­ പി­ന്തു­ണയോ­ടെ­ പ്രധാ­നമന്ത്രി­ പദത്തി­ലേ­ക്ക് എത്താൻ സാ­ധി­ക്കു­മെ­ന്നാണ് വി­ലി­യി­രു­ത്തൽ‍. 

അതേ­സമയം ഔദ്യോ­ഗി­ക ഫലപ്രഖ്യാ­പനം നീ­ളു­കയാ­ണ്. സാ­ങ്കേ­തി­ക പ്രശ്നങ്ങൾ കാ­രണമാണ് ഫലപ്രഖ്യാ­പനം വൈ­കു­ന്നതെ­ന്നാണ് തി­രഞ്ഞെ­ടു­പ്പ് കമ്മീ­ഷൻ അറി­യി­ച്ചി­ട്ടു­ള്ളത്. ഇന്നലെ­ രാ­ത്രി­ എട്ട് മണി­ക്കാണ് വോ­ട്ടെ­ണ്ണൽ തു­ടങ്ങി­യത്. പു­ലർ­ച്ചെ­ രണ്ട് മണി­യോ­ടെ­ ഔദ്യോ­ഗി­ക ഫലപ്രഖ്യാ­പനം പു­റത്തു­വരു­മെ­ന്നാ­യി­രു­ന്നു­ നേ­രത്തെ­ ഉണ്ടാ­യി­രു­ന്ന റി­പ്പോ­ർ‍­ട്ട്. ഇന്ന് വൈ­കു­ന്നേ­രത്തോ­ടെ­ മാ­ത്രമേ­ ഔദ്യോ­ഗി­ക ഫലപ്രഖ്യാ­പനം ഉണ്ടാ­വൂ­ എന്നാണ് ഇപ്പോൾ‍ ലഭി­ക്കു­ന്ന വി­വരം. 

അതി­നി­ടെ­ വോ­ട്ടെ­ടു­പ്പിൽ ക്രമക്കേട് ആരോ­പി­ച്ച് നവാസ് ഷെ­രീ­ഫി­ന്റെ­ പാ­ർ­ട്ടി­യടക്കമു­ളളവർ രംഗത്തെ­ത്തി­യി­ട്ടു­ണ്ട്. തി­രഞ്ഞെ­ടു­പ്പ് ഫലത്തി­നെ­തി­രെ­ തെ­രു­വി­ലി­റങ്ങാൻ നവാസ് ഷെ­രീ­ഫി­ന്റെ­ പാ­കി­സ്ഥാൻ മു­സ്‌ലിം ലീഗ് പാ­ർ­ട്ടി­ അനു­നാ­യി­കളോട് ആഹ്വാ­നം ചെ­യ്തതാ­യും റി­പ്പോ­ർ‍­ട്ടു­ണ്ട്. 

ദേ­ശീ­യ അസംബ്ലി­യി­ലെ­ 272 സീ­റ്റു­കളി­ലേ­ക്കും പഞ്ചാ­ബ്, സി­ന്ധ്, ബലൂ­ചി­സ്ഥാൻ, ഖൈ­ബർ പഖ്തൂ­ൺ­ഖ്വ എന്നീ­ നാ­ല് പ്രവി­ശ്യാ­ അസംബ്ലി­കളി­ലെ­ 577 സീ­റ്റു­കളി­ലേ­ക്കു­മാണ് തി­രഞ്ഞെ­ടു­പ്പ് നടന്നത്.

You might also like

Most Viewed