യു­ദ്ധമു­ണ്ടാ­യാൽ അമേ­രി­ക്കയെ­ നശി­പ്പി­ക്കു­മെ­ന്ന് ഇറാ­ൻ


ടെഹ്റാൻ : ഇറാ­നെ­തി­രെ­ യു­ദ്ധത്തിന് അമേ­രി­ക്ക മു­തി­ർ­ന്നാൽ അത് അമേ­രി­ക്കയു­ടെ­ നാ­ശത്തി­ലാ­വും കലാ­ശി­ക്കു­കയെ­ന്ന് ഇറാ­ന്‍റെ­ ഖു­ദ്സ് സൈ­നി­കവി­ഭാ­ഗം മേ­ധാ­വി­ കാ­സം സൊ­ലൈ­മാ­നി­ അമേ­രി­ക്കൻ പ്രസി­ഡണ്ട് ട്രംപി­നു­ മു­ന്നറി­യി­പ്പു­ നൽ­കി­. യു­ദ്ധം തു­ടങ്ങി­വയ്ക്കു­ന്നത് നി­ങ്ങളാ­യി­രി­ക്കാം. എന്നാൽ അവസാ­നി­പ്പി­ക്കു­ന്നത് ഇറാ­നാ­യി­രി­ക്കു­മെ­ന്നു­ സൊ­ലൈ­മാ­നി­ പറഞ്ഞു­. യു­ദ്ധത്തിൽ നി­ങ്ങൾ­ക്കു­ള്ളതെ­ല്ലാം തകർ­ന്നു­ തരി­പ്പണമാ­വും. 

ഇറാൻ ജനതയെ­യും റി­പ്പബ്ലി­ക്കി­ന്‍റെ­ പ്രസി­ഡണ്ടി­നെ­യും അപകീ­ർ­ത്തി­പ്പെ­ടു­ത്തു­ന്നത് ആലോ­ചി­ച്ചു­ വേ­ണമെ­ന്നും ട്രംപി­നു­ള്ള മു­ന്നറി­യി­പ്പിൽ സൊ­ലൈ­മാ­നി­ പറഞ്ഞതാ­യി­ പ്രമു­ഖ ടെ­ലി­വി­ഷൻ ചാ­നൽ റി­പ്പോ­ർ­ട്ട് ചെ­യ്തു­. അമേ­രി­ക്കയ്ക്ക് എതി­രെ­ ഭീ­ഷണി­ മു­ഴക്കി­യാൽ ചി­ന്തി­ക്കാ­നാ­വാ­ത്ത പ്രത്യാ­ഘാ­തമു­ണ്ടാ­വു­മെ­ന്ന് ഈയി­ടെ­ ഇറാൻ പ്രസി­ഡണ്ട് റൂ­ഹാ­നി­യെ­ അഭി­സംബോ­ധന ചെ­യ്ത്  പ്രസി­ഡണ്ട് ഡോ­ണൾ­ഡ് ട്രംപ് ട്വീ­റ്റ് ചെ­യ്തി­രു­ന്നു­.

ഇറാ­നെ­ ഒതു­ക്കാ­നു­ള്ള അമേ­രി­ക്കൻ പ്രസി­ഡണ്ടി­ന്റെ­ നീ­ക്കമാണ് പു­തി­യ പ്രശ്നങ്ങൾ‍­ക്ക് കാ­രണമാ­യത്. ഇറാ­നു­മാ­യു­ള്ള ആണവകരാ­റിൽ‍ നി­ന്ന് ഏകപക്ഷീ­യമാ­യി­ പി­ന്‍മാ­റി­യ അമേ­രി­ക്ക ഇറാ­നെ­ സാ­ന്പത്തി­കമാ­യി­ തകർ‍­ക്കാ­നു­ള്ള ശ്രമത്തി­ലാ­ണ്. ഇതി­നെ­തി­രെ­യാണ് ഇറാൻ ശക്തമാ­യി­ രംഗത്ത് വന്നി­രി­ക്കു­ന്നത്. പ്രസി­ഡണ്ട് ഹസൻ റു­ഹാ­നി­ക്ക് പു­റമേ­ സൈ­നി­ക മേ­ധാ­വി­യും യു­ദ്ധത്തിന് ഒരു­ക്കമാ­ണെ­ന്ന് ഇപ്പോൾ വ്യക്തമാ­ക്കി­യി­രി­ക്കു­കയാ­ണ്. ഇറാൻ ജനതയെ­യും ഇറാൻ പ്രസി­ഡണ്ടി­നെ­യും അപമാ­നി­ക്കു­ന്ന തരത്തിൽ‍ ഡൊ­ണൾ‍­ഡ് ട്രംപ് സംസാ­രി­ച്ചതാണ് സൈ­നി­ക മേ­ധാ­വി­ ഖാ­സിം സു­ലൈ­മാ­നി­യെ­ പ്രകോ­പി­പ്പി­ച്ചി­രി­ക്കു­ന്നത്.

ഇറാ­നെ­ നി­ങ്ങൾ‍ ഭയപ്പെ­ടു­ത്താൻ വരേ­ണ്ട, നി­ങ്ങളു­ടെ­ കൈ­വശമു­ള്ളതെ­ല്ലാം തകർ‍­ത്ത് തരി­പ്പണമാ­ക്കും, നി­ങ്ങൾ‍ യു­ദ്ധം തു­ടങ്ങൂ­, അവസാ­നി­പ്പി­ക്കു­ന്നത് ഞങ്ങളാ­യി­രി­ക്കു­മെ­ന്നു­ ഖാ­സിം സു­ലൈ­മാ­നി­ അമേ­രി­ക്കയെ­ വെ­ല്ലു­വി­ളി­ച്ചു­. ഇറാ­ൻ­കാ­രെ­യും ഇറാൻ പ്രസി­ഡണ്ടി­നെ­െ­തി­രെ­യും സൂ­ക്ഷി­ച്ച് പ്രതി­കരി­ക്കണമെ­ന്നും ട്രംപിന് മു­ന്നറി­യി­പ്പ് നൽ‍­കു­ന്നു­.

ഇറാൻ വി­പ്ലവ ഗാ­ർ‍­ഡി­ലെ­ പ്രത്യേ­ക പരി­ശീ­ലനം നേ­ടി­യ വി­ഭാ­ഗമാണ് ഖു­ദ്സ് സേ­ന. ഈ സേ­നയു­ടെ­ മേ­ധാ­വി­യാണ് ഖാ­സിം സു­ലൈ­മാ­നി­. വേ­ണ്ടി­ വന്നാൽ‍ ഒരു മൂ­ന്നാം ലോ­ക മഹാ­യു­ദ്ധത്തിന് ഇറാൻ തയ്യാ­റാ­ണെ­ന്ന് പ്രസി­ഡണ്ട് ഹസൻ റു­ഹാ­നി­ നേ­രത്തെ­ അമേരിക്കയോട് പറഞ്ഞി­രു­ന്നു­.

You might also like

Most Viewed