കു­ടി­യേ­റ്റക്കാ­രാ­യ 1800 കു­ട്ടി­കളെ­ അവരു­ടെ­ കു­ടുംബങ്ങളി­ലേ­ക്ക് തി­രി­ച്ചെ­ത്തി­ച്ചതാ­യി­ യു­.എസ് ഗവൺ­മെ­ന്റ്


വാഷിംഗ്ടൺ : കു­ടി­യേ­റ്റക്കാ­രാ­യ മാ­താ­പി­താ­ക്കളിൽ‍ നി­ന്ന് വേ­ർ‍­പെ­ടു­ത്തി­യ 1800 കു­ട്ടി­കളെ­ അവരു­ടെ­ കു­ടുംബങ്ങളി­ലേ­ക്ക് തി­രി­ച്ചെ­ത്തി­ച്ചതാ­യി­ അമേ­രി­ക്കൻ ഗവൺ­മെ­ന്റ് അറി­യി­ച്ചു­. ജൂ­ലൈ­ 26നകം കു­ട്ടി­കളെ­ മാ­താ­പി­താ­ക്കളു­ടെ­ അടു­ത്തെ­ത്തി­ക്കണമെ­ന്ന കോ­ടതി­ ഉത്തരവി­നെ­ തു­ടർ‍­ന്നാണ് ട്രംപ് സർ‍­ക്കാർ നടപടി­ കൈ­ക്കൊ­ണ്ടത്.

നി­ലവിൽ‍ 1442 കു­ട്ടി­കള കസ്റ്റഡി­യി­ലു­ള്ള കു­ടി­യേ­റ്റക്കാ­രാ­യ മാ­താ­പി­തക്കളു­ടെ­ അടു­ത്തെ­ത്തി­ച്ചതാ­യും 378 പേ­രെ­ അനു­യോ­ജ്യമാ­യ സാ­ഹചര്യത്തിൽ‍ രക്ഷി­താ­ക്കളെ­ ഏൽ‍­പി­ച്ചതാ­യു­മാണ് അമേ­രി­ക്കൻ ഗവൺ­മെ­ന്റ് കോ­ടതി­യിൽ‍ സമർ‍­പ്പി­ച്ച റി­പ്പോ­ർ‍­ട്ട്. എന്നാൽ‍ എഴു­ന്നൂ­റി­ലേ­റെ­ കു­ട്ടി­കളെ­ തി­രി­ച്ചയക്കാ­നാ­കി­ല്ലെ­ന്ന് റി­പ്പോ­ർ‍­ട്ടിൽ‍ പറയു­ന്നു­. ഇതിൽ‍ 378 പെ­രു­ടെ­ മാ­താ­പി­താ­ക്കൾ‍ അമേ­രി­ക്കയി­ലി­ല്ല. അനധി­കൃ­ത കു­ടി­യേ­റ്റത്തി­നെ­തി­രാ­യ നടപടി­കൾ‍ ശക്തമാ­ക്കി­യതോ­ടെ­ 2500 കു­ട്ടി­കളെ­യാണ് ട്രംപ് സർ‍­ക്കാർ‍ മാ­താ­പി­താ­ക്കളിൽ‍ നി­ന്ന് വേ­ർ‍­പെ­ടു­ത്തി­യത്. പ്രതി­ഷേ­ധം ശക്തമാ­യതി­നെ­ തു­ടർ‍­ന്ന് ട്രംപ് ഈ തീ­രു­മാ­നത്തിൽ‍ നി­ന്ന് പി­ന്മാ­റി­യി­രു­ന്നു­. 

എന്നാൽ, അനധി­കൃ­തമാ­യി­ കടന്നു­ വരു­ന്നവരെ­ തടയു­കയും തി­രി­ച്ചയയ്ക്കു­കയും ചെ­യ്യു­മെ­ന്ന നി­ലപാ­ടിൽ അമേ­രി­ക്കൻ പ്രസി­ഡണ്ട് ഉറച്ചു­ നി­ല്ക്കു­ന്നു­.

You might also like

Most Viewed