വ്യാ­ജ വാ­ക്സിൻ നി­ർ‍­മ്മി­ച്ചതിന് ചൈ­നയിൽ‍ 15 പേർ‍ അറസ്റ്റി­ൽ‍


ബെയ്ജിംഗ് : ചൈ­നയിൽ‍ വ്യാ­ജ വാ­ക്സിൻ നി­ർ‍­മ്മി­ച്ചതിന് 15 പേർ‍ അറസ്റ്റി­ലാ­യി­. പേ­ വി­ഷ ബാ­ധക്കു­ള്ള വാ­ക്സി­നാണ് വ്യാ­ജമാ­യി­ നി­ർ‍­മി­ച്ചത്. മരു­ന്ന് നി­ർ‍­മാ­ണ ശാ­ല അടച്ചു­ പൂ­ട്ടാ­നും നി­ർ‍­മാ­താ­ക്കളു­ടെ­ എല്ലാ­ മരു­ന്നു­കളു­ടെ­യും വി­ൽ‍­പ്പന നി­ർ‍­ത്തി­ വെ­യ്ക്കാ­നും ഉത്തരവി­ട്ടി­ട്ടു­ണ്ട്.

ചൈ­നീസ് മരു­ന്ന് നി­ർ‍­മാ­ണ കന്പനി­യാ­യ ചാ­ങ്ചുൻ -ചാ­ങ്ഷേൻ ബയോ­ ടെ­ക്നോ­ളജി­ കന്പനി­യാണ് വ്യാ­ജ മരു­ന്ന് നി­ർ‍­മി­ച്ചതാ­യി­ കണ്ടെ­ത്തി­യി­രി­ക്കു­ന്നത്. പേ­ വി­ഷ ബാ­ധക്കു­ള്ള മരു­ന്നു­കൾ‍ വ്യാ­ജമാ­യി­ നി­ർ‍­മി­ച്ചതാ­യാണ് കണ്ടെ­ത്തി­യത്. സംഭവവു­മാ­യി­ ബന്ധപ്പെ­ട്ട് ഇതു­ വരെ­ 15 പേ­രെ­ പോ­ലീസ് അറസ്റ്റ് ചെ­യ്തി­ട്ടു­ണ്ട്. ഇവരെ­ ക്രി­മി­നൽ‍ കു­റ്റം ചു­മത്തി­യാണ് അറസ്റ്റ് ചെ­യ്തി­രി­ക്കു­ന്നത്. 

വ്യാ­ജമാ­യി­ നി­ർ‍­മി­ച്ച വാ­ക്സിൻ കന്പനി­ ഫാ­ക്ടറി­യിൽ‍ സ്റ്റോ­ക്ക് ഇല്ലെ­ന്ന്, ചൈ­ന ഫുഡ് ആൻ­ഡ് ഡ്രഗ് അഡ്മി­നി­സ്ട്രേ­ഷൻ പറഞ്ഞു­, എന്നാൽ‍ കന്പനി­ മരു­ന്ന് പു­റത്തയച്ചതാ­യി­ കന്പനി­ അധി­കൃ­തർ‍ സമ്മതി­ക്കു­കയും ചെ­യ്തി­ട്ടു­ണ്ട്. 

അതേ­സമയം മരു­ന്ന് ഉപയോ­ഗി­ച്ച് ആളു­കൾ‍­ക്ക് എന്തെ­ങ്കി­ലും സംഭവി­ച്ചതാ­യി­ ഇതു­വരെ­ റി­പ്പോ­ർ‍­ട്ടു­കൾ‍ വന്നി­ട്ടി­ല്ല. മരു­ന്ന് കന്പനി­ അടച്ചു­ പൂ­ട്ടാ­നും, കന്പനി­യു­ടെ­ എല്ലാ­ മരു­ന്നു­കളും മാ­ർ‍­ക്കറ്റിൽ‍ നി­ന്ന് പി­ൻ­വലി­ക്കാ­നും അധി­കൃ­തർ‍ ഉത്തരവി­ട്ടി­ട്ടു­ണ്ട്. സംഭവത്തിൽ‍ ചൈ­നീസ് പ്രസി­ഡന്‍റ് ഷീ­ ജി­ൻ­പിംഗ് പ്രതി­കരി­ച്ചു­, സംഭവം ഞെ­ട്ടി­ക്കു­ന്നതും ഹീ­നവു­മാ­ണെ­ന്ന് പ്രസി­ഡണ്ട് പറഞ്ഞു­.

You might also like

Most Viewed