ഇമ്രാൻ ഖാന്റെ വിജയത്തിന് ഔദ്യോഗിക സ്ഥിരീകരണം


ഇസ്ലാ­മാ­ബാ­ദ് : പാ­കി­സ്ഥാ­നിൽ നടന്ന പൊ­തു­തി­രഞ്ഞെ­ടു­പ്പി­ന്റെ­ ഒദ്യോ­ഗി­ക ഫലം പു­റത്ത്. തി­രഞ്ഞെ­ടു­പ്പിൽ ഇമ്രാൻ ഖാ­ന്റെ­ പാർട്ടിയുടെ വി­ജയം സ്ഥി­രീ­കരി­ച്ച് ഔദ്യോ­ഗി­ക തി­രഞ്ഞെ­ടു­പ്പ് ഫലം പു­റത്ത് വന്നു­. 270ൽ 251 സീ­റ്റു­കളു­ടെ­ ഫലമാണ് പു­റത്ത് വന്നി­രി­ക്കു­ന്നത്. ഇതിൽ 110 സീ­റ്റു­കളു­മാ­യി­ ഇമ്രാ­ൻ­ഖാ­ന്റെ­ പാ­ർ­ട്ടി­ ഏറ്റവും വലി­യ ഒറ്റക്കക്ഷി­യാ­യി­. 19 സീ­റ്റു­കളു­ടെ­ ഫലം വൈ­കു­കയാ­ണ്.

അതേ­സമയം കേ­വല ഭൂ­രി­പക്ഷം ലഭി­ക്കാ­ത്തതി­നാൽ രാ­ജ്യം ഭരി­ക്കണമെ­ങ്കിൽ ഇമ്രാൻ ഖാന് കൂ­ട്ടു­കക്ഷി­ മന്ത്രി­സഭ രൂ­പീ­കരി­ക്കേ­ണ്ടി­ വരും. മന്ത്രി­ സഭ രൂ­പീ­കരണത്തിന് സ്വതന്ത്രരു­ടെ­ പി­ന്തു­ണ തേ­ടി­യേ­ക്കു­മെ­ന്നാണ് വി­വരം. തി­രഞ്ഞെ­ടു­പ്പിൽ രണ്ടാ­മതെ­ത്തി­യ ഷഹബാസ് ഷരീ­ഫി­ന്റെ­ പാ­കി­സ്ഥാൻ മു­സ്ലീം ലീ­ഗിന് 63 സീ­റ്റ് മാ­ത്രമാണ് നേ­ടാ­നാ­യത്. മൂ­ന്നാം സ്ഥാ­നത്ത് എത്തി­യ പാ­കി­സ്ഥാൻ പീ­പ്പി­ൾ­സ് പാ­ർ­ട്ടി­ക്ക് 39 സീ­റ്റാണ് ലഭി­ച്ചത്.

ബു­ധനാ­ഴ്ച ഇമ്രാൻ തന്റെ­ വി­ജയം പ്രഖ്യാ­പിച്ചി­രു­ന്നു­. തി­രഞ്ഞെ­ടു­പ്പിൽ കൃ­ത്രിമം നടന്നെ­ന്നഎതി­രാ­ളി­കളു­ടെ­ ആരോ­പണങ്ങളെ­ തള്ളി­ക്കളഞ്ഞ ഇമ്രാൻ ഖാൻ പാ­കി­സ്ഥാ­ന്റെ­ ഇന്നേ­വരെ­യു­ള്ള ചരി­ത്രത്തി­ലെ­ ഏറ്റവും സു­താ­ര്യമാ­യ തി­രഞ്ഞെ­ടു­പ്പാണ് ഇപ്പോൾ കഴി­ഞ്ഞതെ­ന്നും അവകാ­ശപ്പെ­ട്ടു­.

You might also like

Most Viewed