ഇ​റാ​ൻ പ്ര​സി​­​ഡണ്ടു​­​മാ​­​യി­ കൂ​­​ടി​­​ക്കാ​­​ഴ്ച​യ്ക്ക് ത​യ്യാ­റെ­ന്ന് ട്രം​പ്


വാഷിംഗ്ടൺ : ഇറാൻ പ്രസി­ഡണ്ട് ഹസൻ റൂ­ഹാ­നി­യു­മാ­യി­ കൂ­ടി­ക്കാ­ഴ്ച നടത്താൻ തയ്യാ­റാ­ണെ­ന്ന് അമേ­രി­ക്കൻ പ്രസി­ഡണ്ട് ഡോ­ണൾ­ഡ് ട്രംപ്. ഇറാ­നെ­ വെ­ല്ലു­വി­ളി­ച്ച് നി­രന്തരം പരാ­മർ‍­ശങ്ങൾ‍ നടത്താ­റു­ള്ള ട്രംപ് ഇതാ­ദ്യമാ­യാണ് ഉപാ­ധി­കളൊ­ന്നും കൂ­ടാ­തെ­യു­ള്ള ചർ‍­ച്ചക്ക് തയ്യാ­റാ­ണെ­ന്ന് അറി­യി­ക്കു­ന്നത്.

പ്രത്യേ­കി­ച്ച് അജണ്ടകൾ ഒന്നു­മി­ല്ലാ­തെ­ സൗ­ഹൃ­ദ സംഭാ­ഷണത്തിന് തയ്യറാ­ണെ­ന്ന് ഇറ്റാ­ലി­യൻ പ്രധാ­നമന്ത്രി­ ഗി­സപ്പെ­ കോ­ണ്ടി­യു­മാ­യി­ നടത്തി­യ സംയു­ക്ത വാ­ർ­ത്ത സമ്മേ­ളനത്തി­ലാണ് ട്രംപ് അറി­യി­ച്ചത്.

ഇറാ­നു­മാ­യി­ ആണവക്കരാർ പി­ന്മാ­റ്റത്തി­ന്‍റെ­ പേ­രി­ലു­ള്ള വാക് പോര് മു­റു­കു­ന്നതി­നി­ടെ­യാണ് ട്രംപ് ഇക്കാ­ര്യം പറഞ്ഞത്. ഇറാ­നു­മാ­യി­ കൂ­ടി­ക്കാ­ഴ്ച നടത്താൻ തയ്യാ­റാ­ണ്.  അവർ ആവശ്യപ്പെ­ട്ടാൽ എപ്പോൾ വേ­ണമെ­ങ്കി­ലും നടത്താം. എന്നാൽ ഇറാൻ അതിന് തയാ­റാ­ണോ­യെ­ന്ന് അറി­യി­ല്ലെ­ന്നും റൂ­ഹാ­നി­യു­മാ­യി­ കൂ­ടി­ക്കാ­ഴ്ചയ്ക്ക് തയ്യാ­റാ­ണോ­യെ­ന്ന കോ­ണ്ടി­യു­ടെ­ ചോ­ദ്യത്തിന് മറു­പടി­യാ­യി­ ട്രംപ് പറഞ്ഞു­. ഇറാ­നോ­ടു­ള്ള ശത്രു­താ­ നി­ലപാട് തു­ടർ‍­ന്നാൽ‍ എണ്ണ കയറ്റു­മതി­യിൽ‍ നി­യന്ത്രണമേ­ർ‍­പ്പെ­ടു­ത്തു­മെ­ന്ന് റൂ­ഹാ­നി­ കഴി­ഞ്ഞ ദി­വസം പ്രതി­കരി­ച്ചി­രു­ന്നു­.

ഉത്തരകൊ­റി­യൻ ഏകാ­ധി­പതി­ കിം ജോംഗ് ഉൻ‍, റഷ്യൻ പ്രസി­ഡണ്ട് വ്ളാ­ഡി­മിർ പു­ടിൻ, നാ­റ്റോ­ നേ­താ­ക്കൾ എന്നി­വരു­മാ­യി­ നടത്തി­യ കൂ­ടി­ക്കാ­ഴ്ച ഫലപ്രദമാ­യി­രു­ന്നു­വെ­ന്നും ട്രംപ് ചൂ­ണ്ടി­ക്കാ­ട്ടി­. മി­കച്ച ഫലം സൃ­ഷ്ടി­ക്കാ­നാ­യാൽ ഇറാ­നു­മാ­യി­ കൂ­ടി­ക്കാ­ഴ്ച നടത്താൻ ആഗ്രഹി­ക്കു­ന്നതാ­യും ട്രംപ് പറഞ്ഞു­. 

ഇറാ­നു­മാ­യു­ള്ള ആണവകരാ­രിൽ‍ നി­ന്നു­ അമേ­രി­ക്കയു­ടെ­ പി­ന്മാ­റ്റം ഇരു­രാ­ജ്യങ്ങളും തമ്മി­ലു­ള്ള ബന്ധം ഉലച്ചി­രു­ന്നു­. 2015ൽ ബറാക് ഒബാ­മയുടെ­ ശ്രമഫലമാ­യി­ രൂ­പം കൊ­ടു­ത്ത കരാ­റിൽ (ജോ­യി­ന്‍റ് കോംപ്രഹെ­ൻ­സിവ് പ്ലാൻ ഓഫ്ആക്‌ഷൻ­(ജെ­.സി­.പി­.ഒ.എ) നി­ന്നാണ് അമേ­രി­ക്ക പി­ന്മാ­റി­യി­രി­ക്കു­ന്നത്.

You might also like

Most Viewed