വൈദികർക്കെതിരായ ലൈംഗികാതിക്രമ പരാതിയിൽ നടപടിയില്ലാത്തത് വീഴ്ച: മാർപാപ്പ


വത്തിക്കാൻ സിറ്റി: അയർലൻഡിലെ വൈദികർക്കെതിരെ ഉയർന്ന ലൈംഗികാരോപണങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വന്ന വീഴ്ച്ച സഭയ്ക്കാകെ നാണക്കേടുണ്ടാക്കിയെന്ന് ഫ്രാൻസിസ് മാർപാപ്പ. അയർലൻഡിലെ ചരിത്രസന്ദർശനത്തിനിടെയാണ് വൈദികർക്കെതിരെ ഉയർന്ന ലൈംഗികപീഡനവിവാദങ്ങളിലുൾപ്പടെ ഫ്രാൻസിസ് മാർപാപ്പ തന്റെ നിലപാട് ആവർത്തിച്ചത്. കുട്ടികൾ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ പോലും കുറ്റക്കാർക്കെതിരെ സഭയിലെ ഉന്നതർ നടപടി സ്വീകരിച്ചില്ല. ബിഷപ്പുമാരും മതമേലധ്യക്ഷന്മാരുമെല്ലാം ഇക്കാര്യത്തിൽ സ്വീകരിച്ച നിലപാടുകളാണ് ജനരോഷത്തിന് കാരണമായിരിക്കുന്നത്. അത് സ്വാഭാവികവുമാണ്. ക്രിസ്തീയ സഭയ്ക്ക് തന്നെ നാണക്കേടും ദുഖവുമുണ്ടാക്കുന്ന അവസ്ഥയാണ് ഉണ്ടായത്. എനിക്കും വിഷമവും നാണക്കേടുമുണ്ട്.' മാര്‍പാപ്പ പറഞ്ഞു. ക്രൂരതകൾ വിനോദമാക്കിയ വൈദികരെ അദ്ദേഹം തള്ളിപ്പറഞ്ഞു. സഭയ്‌ക്കെതിരെ അയർലൻഡിലുയർന്ന പ്രതിഷേധങ്ങൾ സ്വാഭാവികമാണെന്ന് പറഞ്ഞ മാർപാപ്പ വൈദികരുടെ ക്രൂരതകൾക്കിരയായവരെ നേരിൽക്കണ്ട് ആശ്വസിപ്പിച്ചു. എന്നാൽ, സഭയിലെ വൈദികർക്കെതിരെ ആയിരത്തോളം ബാലപീഢന പരാതികൾ നിലവിലുണ്ടെന്ന യുഎസ് ഗ്രാൻഡ് ജൂറിയുടെ അന്വേഷണ റിപ്പോർട്ടിനെക്കുറിച്ച് മാർപാപ്പ പരാമർശങ്ങളൊന്നും നടത്തിയില്ല.You might also like

Most Viewed