താന്‍ സുരക്ഷിതനെന്ന് അഭിലാഷ് ടോമി


പെര്‍ത്ത്: പായ്‌വഞ്ചിയില്‍ ഗോള്‍ഡണ്‍ ഗ്ലോബ് മത്സരത്തില്‍ പങ്കെടുക്കുന്നതിനിടയില്‍ അപകടത്തില്‍പ്പെട്ട ഇന്ത്യന്‍ നാവികന്‍ അഭിലാഷ് ടോമി സുരക്ഷിതനാണ് എന്ന സന്ദേശം ലഭിച്ചു. ഗോള്‍ഡന്‍ ഗ്ലോബ് റേസ് അധികൃതരാണ് സന്ദേശം ലഭിച്ചതായി അറിയിച്ചത്. അഭിലാഷ് ടോമിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്. അഭിലാഷിന്റെ കയ്യിലുള്ള സാറ്റലൈറ്റ് ഫോണും ജിപിഎസ് സംവിധാനവും പ്രവര്‍ത്തന ക്ഷമമാണെന്നും  റേസ് അധികൃതര്‍ക്ക് ലഭിച്ച സന്ദേശത്തില്‍ പറയുന്നു. ഓസ്‌ട്രേലിയിലെ പെര്‍ത്തില്‍നിന്നും 3000 കിലോമീറ്റര്‍ അകലെ വച്ചാണ് അഭിലാഷ് ടോമി അപകടത്തില്‍പെട്ടത്. അതിശക്തമായ കാറ്റിനെ തുടര്‍ന്ന് 14 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയില്‍പെട്ടാണ് അഭിലാഷിന്റെയും മറ്റ് വിദേശ നാവികരുടെയും പായ്കപ്പല്‍ അപകടത്തില്‍പെട്ടത്. “ROLLED. DISMASTED. SEVERE BACK INJURY. CANNOT GET UP.” എന്നതായിരുന്നു അദ്ദേഹത്തില്‍ നിന്നും ആദ്യം ലഭിച്ച സന്ദേശം. ഫ്രാന്‍സില്‍ നിന്നും ജൂലായി ഒന്നിനായിരുന്നു റേസ് ആരംഭിച്ചത്. മത്സരത്തില്‍ നിലവില്‍ അഞ്ചാം സ്ഥാനത്തായിരുന്നു അഭിലാഷ്. ഇന്ത്യന്‍ നാവിക സേനയും അപകടത്തിന്റെ വിശദാംശങ്ങള്‍ ശേഖരിച്ചുവരികയാണ്.


You might also like

Most Viewed