അഭിലാഷ് കരതൊട്ടു; ഇനി ആംസ്റ്റര്‍ഡാം ദ്വീപില്‍ വൈദ്യപരിശോധന


സിഡ്നി: ഗോള്‍ഡന്‍ ഗ്ലോബ് റേസിനിടെ അപകടത്തില്‍പ്പെട്ട ഇന്ത്യന്‍ നാവികന്‍ അഭിലാഷ് ടോമി കരയിലെത്തി. ഫ്രഞ്ച് ഫിഷറീസ് പട്രോളിങ് കപ്പലായ ഓസിരിസില്‍അഭിലാഷിനെ ആംസ്റ്റര്‍ഡാം ദ്വീപിലെത്തിച്ചു. ആംസ്റ്റര്‍ഡാമില്‍ വിശദമായ വൈദ്യപരിശോധനയ്ക്കുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. മുതുകിന് സാരമായി പരിക്കേറ്റതിനാല്‍ എക്‌സ്‌റേ എടുക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ ആംസ്റ്റര്‍ഡാമില്‍ നിന്ന് തന്നെ ചെയ്യും. ഗോള്‍ഡന്‍ ഗ്ലോബ് റേസ് അധികൃതര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അഭിലാഷിനൊപ്പം മത്സരിച്ച ഐറിഷുകാരന്‍ ഗ്രെഗര്‍ മക്‌ഗെക്കിനേയും ആംസ്റ്റര്‍ഡാം ദ്വീപിലെത്തിച്ചിട്ടുണ്ട്.അഭിലാഷിന് പരിക്കേറ്റതോടെ രക്ഷിക്കാനായിഗ്രെഗര്‍ റേസില്‍ നിന്ന് പിന്മാറുകയായിരുന്നു. എന്നാല്‍ തന്റെ പായ്‌വഞ്ചിയുമായി ഗ്രെഗറിന് അഭിലാഷിനടുത്തെത്താനായില്ല.

തുടര്‍ന്ന് ഫ്രഞ്ച് കപ്പല്‍ ഓസിരിസ് അഭിലാഷിനൊപ്പം ഗ്രെഗറിനേയും രക്ഷിക്കുകയായിരുന്നു.തിങ്കളാഴ്ച്ചഉച്ചയോടെയാണ് ഓസിരിസ് അഭിലാഷിനെ രക്ഷപ്പെടുത്തിയത്.ആംസ്റ്റര്‍ഡാമിലെ പ്രാഥമിക ചികിത്സയ്ക്കു ശേഷം അഭിലാഷിന്റെ ആരോഗ്യനില വിശദമായി പരിശോധിക്കും.തുടര്‍ന്ന് മൗറീഷ്യസിലേക്ക് വിഗദ്ധ ചികിത്സയ്ക്കായി കൊണ്ടുപോവുകയും ചെയ്യും.
You might also like

Most Viewed