ഇന്തോനേഷ്യയില്‍ മരണം 832 ആയി; ഭക്ഷണത്തിന് ക്ഷാമമുള്ളതായി റിപ്പോര്‍ട്ടുകള്‍.


ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ഭൂമികുലുക്കത്തിലും സുനാമിയിലും മരിച്ചവരുടെ എണ്ണം 832 ആയി. ദേശീയ ദുരന്ത നിവാരണ ഏജന്‍സിയാണ് ഇതുമായി ബന്ധപ്പെട്ട് കണക്ക് പുറത്തുവിട്ടത്. കാണാതായ നിരവധിപ്പേരെ ഇനിയും കണ്ടെത്താനുണ്ട്. അതിനാല്‍ മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. മിക്ക സ്ഥലങ്ങളിലും ഭക്ഷണത്തിനും വെള്ളത്തിനും ക്ഷാമമുള്ളതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഇന്നലെ പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം 384 പേരായിരുന്നു മരിച്ചിരുന്നത്. എന്നാല്‍ ഇന്നത്തേക്ക് മരണ സംഖ്യ ഇരട്ടിയായി.

സുലാവേസിയിലെ വടക്കന്‍ പലുവില്‍ വെള്ളിയാഴ്ച പുലര്‍ച്ചയോടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ഇതിന് പിന്നാലെയാണ് സുനാമി ഉണ്ടായത്.  മൂന്ന് മീറ്റര്‍ ഉയരത്തില്‍ തിരമാലകള്‍ ഉയര്‍ന്നുപൊങ്ങി. ആഞ്ഞടിച്ച സുനാമിയില്‍ പലു, ഡങ്കല നഗരങ്ങളിലെ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. നിരവധി ആളുകള്‍ പലയിടങ്ങളിലായി കുടുങ്ങിക്കിടക്കുകയാണ്. പ്രദേശത്തെ വൈദ്യുതി, ഇന്റര്‍നെറ്റ്, ടെലിഫോണ്‍ സേവനങ്ങളും വിച്ഛേദിച്ചിരിക്കുകയാണ്.

You might also like

Most Viewed