ഐക്യരാഷ്ട്ര സംഘടനയിലെ യുഎസ് പ്രതിനിധി നിക്കി ഹാലെ രാജിവച്ചു


വാഷിങ്ടൻ : ഐക്യരാഷ്ട്ര സംഘടനയിലെ യുഎസ് പ്രതിനിധിയും ഇന്ത്യൻ വംശജയുമായ നിക്കി ഹാലെ രാജിവച്ചു. കഴിഞ്ഞയാഴ്ച യുഎസ് സന്ദർശിച്ച നിക്കി ഹാലെ, രാജിയെക്കുറിച്ചു ട്രംപിനോടു ചർച്ച നടത്തിയിരുന്നു. പ്രസിഡന്റ് ഡോണൾഡ് ട്രംപ് രാജി സ്വീകരിച്ചതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

യുഎസിൽ ഉയർന്ന ഭരണഘടനാ പദവിയിൽ എത്തിയ ആദ്യ ഇന്ത്യൻ വംശജയാണു നിക്കി ഹാലെ. പഞ്ചാബിൽനിന്നു യുഎസിലേക്കു കുടിയേറിയ സിഖ് ദമ്പതികളുടെ മകളായ നിക്കി ഹാലെ, ഇക്കഴിഞ്ഞ ജൂണിൽ ഇന്ത്യ സന്ദർശിച്ചിരുന്നു.

You might also like

Most Viewed