മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ പോൾ‌ അലൻ അന്തരിച്ചു


വാഷിങ്ടൻ : മൈക്രോസോഫ്റ്റിന്റെ സഹ സ്ഥാപകന്‍ പോൾ അലൻ (65) അന്തരിച്ചു. കാൻസര്‍ രോഗത്തെ തുടർന്നായിരുന്നു അന്ത്യം. കായിക രംഗതത്തെ സ്നേഹിച്ചിരുന്ന അലൻ പോർട്‍ലൻഡ് ട്രയൽ ബ്ലേസേഴ്സ് എന്ന ബാസ്കറ്റ് ബോൾ ടീമിന്റെയും സിയാറ്റ്ൽ സീഹോക്സ് എന്ന ഫുട്ബോൾ ടീമിന്റെയും ഉടമയായിരുന്നു. വടക്കൻ സിയാറ്റ്ലിൽ സ്കൂൾ പഠനകാലത്താണ് ബിൽ ഗേറ്റ്സും അലനും പരിചയപ്പെടുന്നത്. പഠനം ഉപേക്ഷിച്ച് ഇരുവരും ചേർന്നു 1975ൽ മൈക്രോസോഫ്റ്റ് സ്ഥാപിക്കുകയായിരുന്നു.

പോൾ അലന്റെ വിയോഗം ഹൃദയഭേദകമാണെന്നും തനിക്ക് ഏറ്റവും പ്രിയപ്പെട്ട സുഹൃത്തിനെയാണു നഷ്ടപ്പെട്ടതെന്നും മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് പറഞ്ഞു. പോൾ അലൻ ഇല്ലായിരുന്നെങ്കിൽ പേഴ്സനൽ കംപ്യൂട്ടിങ് എന്നത് തന്നെ ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മൈക്രോസോഫ്റ്റിനും വ്യവസായ മേഖലയ്ക്കും അദ്ദേഹം നൽകിയ സംഭാവനകൾ ഒഴിച്ചുകൂടാൻ പറ്റാത്തതാണെന്ന് മൈക്രോസോഫ്റ്റ് സിഇഒ സത്യനാഥെല്ല അഭിപ്രായപ്പെട്ടു.

You might also like

Most Viewed