മോദിയുടെ ഗുണ്ടകൾ സ്ത്രീകളെ ശബരിമലയിൽ തടഞ്ഞെന്ന് ആസ്ട്രേലിയൻ പത്രം


മെൽബൺ: പ്രായഭേദമന്യേ ദർശനം നടത്താൻ സുപ്രീം കോടതി അനുമതി നൽകിയതിനെ തുടർന്ന് ശബരിമലയിൽ എത്തിയ സ്ത്രീകളെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുണ്ടകൾ തടഞ്ഞെന്ന ആരോപണവുമായി ആസ്ട്രേലിയയിലെ പത്രം. ദ ആസ്ട്രേലിയൻ എന്ന പത്രമാണ് 'മോദിയുടെ ഗുണ്ടകൾ സ്ത്രീകളെ ഹിന്ദു ക്ഷേത്രത്തിൽ തടഞ്ഞു' എന്ന തലക്കെട്ടിൽ വാർത്ത നൽകിയത്. യിരുന്നു ദി ഓസ്‌ട്രേലിയന്റെ തലക്കെട്ട്.

ശബരിമല ക്ഷേത്രം തുറക്കുന്നതിനും ദിവസങ്ങൾക്ക് മുന്പ് തന്നെ തിഷേധിക്കാൻ തുടങ്ങിയവരിൽ നരേന്ദ്ര മോദിയുടെ ഹിന്ദു ദേശീയത ഉയർത്തിപ്പിടിക്കുന്ന ബി.ജെ.പി അനുഭാവികളും ഉൾപ്പെടുന്നു. മലമുകളിൽ മണിക്കൂറുകളോളം നടന്ന് മാത്രം എത്താൻ കഴിയുന്ന ശബരിമലയിലേക്ക് സുപ്രീം കോടതിവിധി പ്രകാരം എല്ലാവരെയും കടത്തിവിടുമെന്നാണ് കേരള സർക്കാർ ഉറപ്പ് നൽകിയിരിക്കുന്നത് - പത്രം റിപ്പോർട്ടിൽ പറയുന്നു. സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയിലുണ്ടായ സംഘർഷത്തിനിടെ പ്രതിഷേധക്കാർ വനിതാ മാദ്ധ്യമ പ്രവർത്തകരുടെ വാഹനങ്ങൾ ആക്രമിച്ചതിനെ കുറിച്ചും റിപ്പോർട്ടിൽ പറയുന്നുണ്ട്.

ശബരിമലയിലേക്ക് റിപ്പോർട്ടിംഗിനായി പോകാൻ ശ്രമിച്ച ന്യൂയോർക്ക് ടൈംസ് ലേഖിക സുഹാസിനി രാജിനെ തടഞ്ഞതിനെ തുടർന്ന് പ്രശ്നം അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ ഏറ്റെടുത്തിരുന്നു.

You might also like

Most Viewed