യുഎസ് അറ്റോർണി ജനറൽ ജെഫ് സെഷൻസ് രാജിവച്ചു


വാഷിങ്ടൻ : യുഎസ് അറ്റോർണി ജനറൽ ജെഫ് സെഷൻസ് രാജിവച്ചു. പ്രസി‍ഡന്റ് ‍ഡോണൾഡ് ട്രംപിന്റെ പ്രത്യേക അഭ്യർഥന പ്രകാരമാണു രാജിയെന്നും അറ്റോർണി ജനറലായി സേവനം അനുഷ്ഠിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നും സെഷൻസ് കത്തിൽ വ്യക്തമാക്കി. താൽക്കാലികമായി പുതിയ അറ്റോർണി ജനറലായി മാത്യു വിറ്റേക്കറെ നിയമിച്ചതായി ട്രംപ് ട്വീറ്റ് ചെയ്തു.

‘ജെഷ് സെഷൻസിന്റെ സേവനത്തിനു നന്ദി. അദ്ദേഹത്തിന് എല്ലാ നന്മകളും നേരുന്നു. സ്ഥിര അറ്റോർണി ജനറലിനെ പിന്നീടു നിയമിക്കും’ എന്നാണ് ട്രംപ് വ്യക്തമാക്കിയത്. യുഎസ് നീതിന്യായ വ്യവസ്ഥയിലെ ഏറ്റവും ഉന്നത പദവിയാണ് അറ്റോർണി ജനറലിന്റേത്. ട്രംപിന്റെ അടുത്ത അനുകൂലിയായിരുന്നു സെഷൻസ്. സെനറ്റ് ആംഡ് സർവീസ് കമ്മിറ്റി അംഗമായിരിക്കെ സെഷൻസ് റഷ്യൻ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണം അമേരിക്കൻ ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് സ്ഥിരീകരിച്ചിരുന്നു.

You might also like

Most Viewed