ശ്രീലങ്ക: രാജപക്‌സെയ്‌ക്കെതിരെ അവിശ്വാസ പ്രമേയം പാസ്സായി


കൊളംബോ: ശ്രീലങ്കയില്‍ മഹിന്ദ രാജപക്‌സെയുടെ നേതൃത്വത്തില്‍ അധികാരത്തിലെ ത്തിയ പുതിയ സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയം പാസ്സായി. പാര്‍ലമെന്റ് പിരിച്ചുവിട്ട പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ നടപടി സുപ്രീംകോടതി റദ്ദാക്കി യതിനു പിന്നാലെയാണ് അവിശ്വാസ പ്രമേയം പസ്സാക്കിയത്. ഒക്ടോബര്‍ 26ന് ആണ് റനില്‍  വിക്രമസിംഗെയെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് മാറ്റിയതിനെ തുടര്‍ന്നാണ്  രാജപക്‌സെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. എന്നാല്‍ പാര്‍ലമെന്റില്‍ ഭൂരിപക്ഷം തെളിയിച്ചിരുന്നില്ല. 225 അംഗങ്ങളുള്ള പാര്‍ലമെന്റില്‍ ഭൂരിപക്ഷ അംഗങ്ങളും രാജപക്‌സെയ്ക്ക് എതിരായി വോട്ടു ചെയ്തതായി സ്പീക്കര്‍ കാരു ജയസൂര്യ പ്രഖ്യാപിച്ചു. പാര്‍ലമെന്റ് പിരിച്ചുവിട്ട പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ നടപടി ചൊവ്വാഴ്ച സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ജനുവരി അഞ്ചിന് നടത്താനിരുന്ന പാര്‍ലമെന്റ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനുള്ള നടപടികള്‍ നിര്‍ത്തിവെക്കാനും കോടതി തിരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദേശം നല്‍കിയിരുന്നു. പുതിയ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെയ്ക്ക് സഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാവില്ലെന്ന് ഉറപ്പായതോടെ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് മൈത്രിപാല സിരിസേന പാര്‍ലമെന്റ് പിരിച്ചുവിട്ട് ജനുവരി അഞ്ചിന് ഇടക്കാല തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഒക്ടോബര്‍ 26-ന് പ്രധാനമന്ത്രിസ്ഥാനത്തുനിന്ന് വിക്രമസിംഗെയെ സിരിസേന മാറ്റിയതോടെയാണ് ശ്രീലങ്കയില്‍ ഭരണപ്രതിസന്ധി ഉടലെടുത്തത്. രാജപക്‌സെയെ പുതിയ പ്രധാനമന്ത്രിയായി പ്രഖ്യാപിക്കുകയുംചെയ്തു. സത്യപ്രതിജ്ഞ ചെയ്‌തെങ്കിലും പാര്‍ലമെന്റില്‍ ഭൂരിപക്ഷം തെളിയിച്ച് രാജപക്‌സെയ്ക്ക് പ്രധാനമന്ത്രിയായി തുടരാന്‍കഴിയില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് സിരിസേന പാര്‍ലമെന്റ് പിരിച്ചുവിട്ടത്.

You might also like

Most Viewed