ഇന്തൊനേഷ്യയില്‍ തകര്‍ന്ന് വീണ വിമാനത്തിലെ പൈലറ്റിന്റെ മൃതദേഹം തിരിച്ചറിഞ്ഞു


ന്യൂഡല്‍ഹി: ഇന്തൊനേഷ്യയില്‍ 188 യാത്രക്കാരുമായി കടലില്‍ തകര്‍ന്ന് വീണ വിമാനത്തിന്റെ പൈലറ്റായ ഭവ്യ സുനേജയുടെ മൃതദേഹം തിരിച്ചറിഞ്ഞു. കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്തൊനേഷ്യന്‍ അധികൃതര്‍ ഭവ്യ സുനേജയുടെ മൃതദേഹം തിരിച്ചറിഞ്ഞുവെന്ന് സുഷമ ട്വിറ്ററിലൂടെ വ്യക്തമാക്കി.

ഡല്‍ഹി മയൂര്‍ വിഹാര്‍ സ്വദേശിയാണ് ഭവ്യ സുനേജ. 2011ലാണ് ഇദ്ദേഹം ഇന്തൊനേഷ്യയുടെ ലയണ്‍ എയറില്‍ പൈലറ്റായി ജോലിക്ക് കയറുന്നത്. ബോയിംഗ് വിമാനങ്ങള്‍ പറത്തുന്നതിലും ഇദ്ദേഹം പരിശീലനം നേടിയിരുന്നു. ഇന്തൊനേഷ്യക്ക് സമീപം ജാവ ദ്വീപിന് സമീപത്ത് വച്ചാണ് വിമാനം കടലില്‍ പതിച്ചത്.

You might also like

Most Viewed