ജി 20 രാജ്യങ്ങളെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്ത് നരേന്ദ്രമോദി


ബ്യൂണസ് ഐറിസ്: ജി 20 രാജ്യങ്ങളെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. 2022 ല്‍ ഇന്ത്യ ആതിഥേയത്വം വഹിക്കാനിരിക്കുന്ന ജി 20 ഉച്ചക്കോടിക്കാണ് ഇന്ത്യ ലോകരാഷ്ട്രങ്ങളെ സ്വാഗതം ചെയ്തത്. സ്വാതന്ത്ര്യ ദിനത്തിന്റെ 75 ാം വാര്‍ഷികം ആഘോഷിക്കുന്ന 2022ല്‍ ഇന്ത്യ ഏവരെയും സ്വാഗതം ചെയ്യുകയാണെന്ന് അര്‍ജന്റീനയില്‍ നടന്ന രണ്ട് ദിവസത്തെ ഉച്ചകോടിക്ക് ശേഷം പ്രധാനമന്ത്രി അറിയിച്ചു.

ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയായ രാജ്യത്തിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നു എന്നാണ് മോദിയുടെ ട്വീറ്റ്.
ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍,ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ തുടങ്ങിയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.
 

You might also like

Most Viewed