മെക്സിക്കൻ‍ മതിലിന് പണം അനുവദിക്കണമെന്ന് ആവർത്തിച്ച് ട്രംപ്


മെക്സിക്കൻ മതിലിന് പണം അനുവദിക്കണമെന്ന് ആവർത്തിച്ച് അമേരിക്കൻ പ്രസിഡണ്ട് ഡോണാൾഡ് ട്രംപ്. ഡെമോക്രാറ്റുകൾ സഹകരിച്ചില്ലെങ്കിൽ മെക്സിക്കയുമായുള്ള അതിർത്തി പൂർണമായും അടയ്ക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. അതേസമയം നിലവിലുള്ള ഭരണ സ്തംഭനം മൂലം ട്രഷറികൾ അടുത്ത ആഴ്ചയും അടഞ്ഞ് കിടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മതിലിന് പണം അനുവദിക്കാനാകില്ലെന്നാണ്് ഡെമോക്രാറ്റുകളുടെ നിലപാട്. ഈ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പുമായി ട്രംപ് രംഗത്തെത്തിയിരിക്കുന്നത്. പണം ലഭിച്ചില്ലെങ്കിൽ മെക്സിക്കോക്കെതിരെ ഉപരോധം കൊണ്ടുവരുമെന്നും അതിർത്തി പൂർണമായും അടയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മയക്കുമരുന്ന് കള്ളക്കടത്ത്, കുടിയേറ്റം എന്നിവ തടയാൻ മതിൽ നിർമാണം വേണമെന്ന് തന്നെയാണ് ട്രംപ് പറയുന്നത്.

You might also like

Most Viewed