ക്രാ­ക്കറ്റൗ­വു­ അഗ്നി­പർ­വതി­ന്റെ­ ഉയരം കു­റഞ്ഞു­


ജക്കാർത്ത: ഇന്തോനേഷ്യയിൽ സൂനാമിക്ക് കാരണമായ അനക് ക്രാക്കറ്റൗവു അഗ്നിപർവതിന്റെ ഉയരവും വ്യാപ്തിയും പൊട്ടിത്തെറിക്ക് പിന്നാലെ മൂന്നിൽ ഒന്നായി കുറഞ്ഞു. ഇന്തോനേഷ്യൻ സർക്കാർ ഏജൻസികളാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അഗ്നിപർവതത്തിന്‍റെ കൊന്പ് എന്നു വിളിക്കുന്ന ഭാഗത്തിന് 340 മീറ്റർ ഉയരമുണ്ടായിരുന്നു. പൊട്ടിത്തെറിക്കുശേഷം 110 മീറ്റായി കുറഞ്ഞു. ആകെയുണ്ടായിരുന്ന വലുപ്പത്തിൽ നിന്ന് 150−180 മില്യൺ ക്യുബിക് മീറ്റർ വിസ്ഫോടനത്തിൽ നഷ്ടമായിരുന്നു. ഇതോടെ അഗ്നിപർവതത്തിന്റെ വലുപ്പം 40−70 മില്യൺ ക്യുബിക് മീറ്റർ ആയി ചുരുങ്ങി. അഗ്നിപർവതം ഇപ്പോഴും തീതുപ്പിത്തീരാത്തതിനാൽ ഉപഗ്രഹ ചിത്രങ്ങളെ ആസ്പദമാക്കിയാണ് ഉയരവും വലുപ്പവും കണക്കാക്കിയിരിക്കുന്നത്. നേരിട്ടു നടത്തുന്ന പരിശോധനയിലൂടെ മാത്രമേ കൂടുതൽ ക്യത്യതയാർന്ന വിവരങ്ങൾ ലഭ്യമാകൂ.

22ന് രാത്രി ജാവ, സുമാത്ര ദ്വീപുകളുടെ തീരങ്ങളെ വിഴുങ്ങിയ സുനാമിത്തിരയിൽ 430 പേരാണു മരിച്ചത്. സ്ഫോടനത്തിൽ അഗ്നിപർവതം കടലിന്‍റെ അടിത്തട്ടിലേക്ക് പെട്ടെന്ന് ഇടിഞ്ഞുതാണതാണ് കനത്ത നാശം വിതച്ച സുനാമിക്ക് കാരണമായത്.

You might also like

Most Viewed