ചൈനയിൽ അതിശൈത്യം രൂക്ഷമായി


ചൈനയിലെ വടക്ക് കിഴക്ക് ഭാഗങ്ങളിൽ‍ മഞ്ഞ് വീഴ്ച രൂക്ഷമായി. റൺവേയും റോഡുകളും റെയിൽ പാതകളും മഞ്ഞ് മൂടിയിരിക്കുകയാണ്. ഗുവാങ്സുഒ, ഷെൻസെൻ പ്രദേശങ്ങളിൽ അതിവേഗ ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. ഹുനാൻ പ്രവിശ്യയുടെ തലസ്ഥാനമായ ചങ്ഷയിലാണ് ബസ് ഗതാഗതം നിർത്തിവെച്ചത്. ഇവിടെ ശക്തമായ കാറ്റും അനുഭവപ്പെടുന്നുണ്ട്.

ഹുനാൻ പ്രവിശ്യയിലെ ഹുവയുവാൻ ദേശീയപാത അടച്ചതിനെ തുടർന്ന് 725 യാത്രക്കാരും ഏതാനും ഡ്രൈവർമാരും പ്രദേശത്ത് കുടുങ്ങിക്കിടക്കുകയാണ്. ഇവർക്ക് േസ്റ്റഷനിൽ തന്നെ താത്ക്കാലിക താമസവും ഭക്ഷണവും ചികിത്സാസൗകര്യവും ഒരുക്കിയിട്ടുണ്ട്. ചങ്ഷ, വുഹാൻ മേഖലകളിൽ വിമാനഗതാഗതവും സ്തംഭിച്ചു.                        

You might also like

Most Viewed