ട്രംപ് വാക്ക് പാലിക്കണമെന്ന് കിം ജോങ് ഉൻ


ഉത്തരകൊറിയയ്ക്ക് മേൽ അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം പിൻവലിക്കണമെന്ന് കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ ആവശ്യപ്പെട്ടു. കഴിഞ്ഞ ജൂണിൽ ഡൊണാൾഡ് ട്രംപും കിം ജോങ് ഉന്നും തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ കൊറിയൻ ഉപദ്വീപിലെ ആണവനിരായുധീകരണത്തിന് ഉറപ്പ് നൽകിയിരുന്നു. അന്ന് ലോകം മുഴുവൻ സാക്ഷിയാക്കി ട്രംപ് നടത്തിയ പ്രതിജ്ഞ പാലിക്കണമെന്നാണ് കിം ജോങ് ഉൻ ആവശ്യപ്പെടുന്നത്. 

തങ്ങൾക്ക് മുകളിൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധവും സമ്മർദ്ദവും അവസാനിപ്പിച്ചില്ലെങ്കിൽ, തങ്ങളോടുള്ള പ്രതിജ്ഞ പാലിച്ചില്ലെങ്കിൽ പ്രതിജ്ഞയിൽ നിന്ന് പിന്മാ‍റുമെന്നും രാജ്യതാത്പര്യം സംരക്ഷിക്കാൻ പുതിയ വഴികൾ തേടുമെന്നും കിം ജോങ് മുന്നറിയിപ്പ് നൽകുന്നു. യുഎസ് പ്രസിഡണ്ടുമായി വീണ്ടും ഒരു ചർച്ചയ്ക്ക് താൻ തയ്യാറാണെന്ന് കിം ജോങ് ഉൻ പറയുന്നു. രാജ്യത്തിന് മുഴുവൻ സ്വീകാര്യമാകുന്ന തീരുമാനമായിരിക്കും തന്റെ ഭാഗത്തു നിന്നുണ്ടാകുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.         

You might also like

Most Viewed