ഇന്ത്യ-പസഫിക് മേഖലയിൽ നേതൃത്വവും നിയന്ത്രണവും ഉറപ്പാക്കുന്ന നിയമനിർ‍മാണ രേഖയിൽ‍ ട്രംപ് ഒപ്പുവച്ചു


ഇന്ത്യ−പസഫിക് മേഖലയിൽ അമേരിക്കൻ നേതൃത്വം വിപുലപ്പെടുത്താനൊരുങ്ങി പ്രസിഡണ്ട് ഡോണാൾഡ് ട്രംപ്. ഇത് സംബന്ധിച്ച നിയമ നിർമാണ കരാറിൽ‍ ട്രംപ് കഴിഞ്ഞ ദിവസം ഒപ്പുവെച്ചു. ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുമെന്ന് വ്യക്തമാക്കുന്ന രേഖയിൽ അന്താരാഷ്ട്ര സംവിധാനങ്ങളെ അട്ടിമറിക്കുന്ന ചൈനയുടെ നടപടികളെക്കുറിച്ചും പരാമർശിച്ചിട്ടുണ്ട്.

ഇന്തോ പസഫിക് മേഖലയിൽ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമ നിർമ്മാണം. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നയതന്ത്രബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ആവശ്യകത മുൻ നിർത്തിയുള്ള 204 ാം വകുപ്പ് നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സാന്പത്തിക, സുരക്ഷാ കരാറുകൾ കൂടുതൽ ശക്തിപ്പെടുത്താനും രേഖ വ്യവസ്ഥ ചെയ്യുന്നുണ്ട്.                                                                                                  

 

You might also like

Most Viewed