യുദ്ധത്തിന് സജ്ജമാകാൻ ചൈനീസ് സേനയോട് നി‍‍ർദേശം


ഏതുസമയവും യുദ്ധത്തിനു സജ്‍ജമായിരിക്കാൻ സർവസൈന്യാധിപനായ ഷി ചിൻപിംഗ്് സേനയ്ക്കു നിർദേശം നൽകി. വ്യാപാരം, ദക്ഷിണ ചൈന കടലിലെ ഇടപെടലുകൾ എന്നിവയെച്ചൊല്ലി അമേരിക്കയുമായുള്ള തർക്കം രൂക്ഷമായിരിക്കെയാണു ചൈനയുടെ പ്രകോപനം.

2019ൽ  നടത്തിയ ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ ആദ്യ യോഗത്തിലാണു ഷിയുടെ നിർ‌ദേശം. അടിയന്തര സാഹചര്യം നേരിടാൻ ഒരുങ്ങുക, യുദ്ധത്തിനുള്ള തയാറെടുപ്പുകൾ നടത്തുക എന്നീ കാര്യങ്ങളാണ് പ്രധാനമായും ഷി വെള്ളിയാഴ്ചത്തെ യോഗത്തിൽ സംസാരിച്ചതെന്നു സിൻഹുവ വാർത്താ ഏജൻസി അറിയിച്ചു.

ലോകശക്തി, വികസനം തുടങ്ങിയ വിഷയങ്ങളിൽ ചൈനയെ സംബന്ധിച്ചു നിർണായക കാലമാണിത്. ചൈനയ്ക്കെതിരായ വെല്ലുവിളികൾ വർധിച്ചിരിക്കുന്നു. ആധുനീകരിച്ചു സ്വയം സജ്ജമാകാനുള്ള പദ്ധതികൾ സേന  തയാറാക്കണം. പുതിയ കാലത്തെ ശത്രുക്കളെയും ഭീഷണികളെയും നേരിടാനും അടിയന്തര യുദ്ധങ്ങൾക്കുമുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കണമെന്നും ഷി വ്യക്തമാക്കി.

You might also like

Most Viewed