കാറിൽ സൈക്കിളിടിച്ചു; കാർ തകർന്നു


ബെയ്ജിംഗ്: സൈക്കിളും കാറും തമ്മിൽ കൂട്ടിയിടിച്ചാൽ‍ കേടുപാടുകൾ സംഭവിക്കുക സ്വഭാവികമായും സൈക്കിളിനാണ്. എന്നാൽ ഏവരെയും അത്ഭുതപ്പെടുത്തി ചൈനയിലെ ഷെൻ‍ഷെന്നിൽ‍ മറിച്ചായിരുന്നു സംഭവിച്ചതെന്ന് സി.ജി.ടി.എൻ‍ റിപ്പോർ‍ട്ട് ചെയ്തു. കാറും സൈക്കിളും തമ്മിൽ‍ കൂട്ടിയിടിച്ചപ്പോൾ കാറിന്റെ മുൻ‍ഭാഗമാണ് തകർന്നത്. സംഭവത്തിന്റെ ചിത്രം ഇപ്പോൾ‍ ചൈനീസ് സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. എന്ത് ഉപയോഗിച്ചാണ് ഈ സൈക്കിൾ നിർ‍മ്മിച്ചിരിക്കുന്നതെന്നാകും എല്ലാവരുടെയും ചോദ്യം. ചിത്രം വ്യാജമാണെന്ന് പലരും തെറ്റിദ്ധരിക്കുകയുണ്ടായി എന്നാൽ പോലീസ് പിന്നീട് അത് സത്യമാണെന്ന് സ്ഥിതീകരിച്ചുകൊണ്ട് സംഭവ സ്ഥലത്ത് നിന്നുള്ള വീഡിയോ പുറത്തുവന്നിട്ടുണ്ട്. അപകടത്തിൽ‍ സൈക്കിൾ‍ യാത്രക്കാരൻ ചെറിയ പരിക്ക് പറ്റിയെന്നും മറ്റാർ‍ക്കും പരിക്കുകളിലെന്ന് പോലീസ് വ്യക്തമാക്കി.

You might also like

Most Viewed