മ​ഡു​റോ വീണ്ടും അധികാരമേറ്റു


വെനസ്വേലൻ പ്രസിഡണ്ടായി നിക്കോളാസ് മഡുറോ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തുടർച്ചയായ രണ്ടാംതവണയാണ് മഡുറോ പ്രസിഡണ്ടാകുന്നത്. കാരക്കാസിൽ സുപ്രീംകോടതിയുടെ മുന്പാകെയായിരുന്നു സത്യപ്രതിജ്ഞ. രാജ്യത്തിന്‍റെ സമാധാനത്തിലേക്കുള്ള ചുവടുവയ്പ്പാണിതെന്ന് മഡുറോ പറഞ്ഞു.നിക്കാരഗ്വൻ പ്രസിഡണ്ട് ഡാനിയേൽ ഒർട്ടേഗ, ബൊളീവിയൻ പ്രസിഡണ്ട് ഇവോ മൊറാലെസ് തുടങ്ങിയവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. 

പ്രതിപക്ഷ നിയന്ത്രണത്തിലുള്ള നാഷണൽ അസംബ്ലിയെ ഒഴിവാക്കിയാണ് മഡുറോ സുപ്രീംകോടതിയുടെ മുന്പാകെ സത്യപ്രതിജ്ഞ ചെയ്തത്. വെനസ്വേലയുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കുകയാണെന്നും കാരക്കാസിൽ നിന്ന് നയതന്ത്രജ്ഞരെ പിൻവലിക്കുകയാണെന്നും മഡുറോ അധികാരമേറ്റയുടൻ പരാഗ്വേൻ പ്രസിഡണ്ട് മരിയോ അബ്ഡോ ട്വീറ്റ് ചെയ്തു. മഡുറോയെ പ്രസിഡണ്ടായി അംഗീകരിക്കാൻ യു.എസ് അടക്കം 14 രാജ്യങ്ങൾ ഇതുവരെ തയാറായിട്ടില്ല. 

മേയ് 20നു നടന്ന വോട്ടെടുപ്പിലാണു മഡുറോ രണ്ടാം വട്ടവും പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത്. 

You might also like

Most Viewed