ബ്രെക്സിറ്റ് കരാർ‍; പാർ‍ലമെന്റ് പാസാക്കിയ പ്രമേയം ബ്രിട്ടീഷ് സർ‍ക്കാർ അംഗീകരിച്ചേക്കും


ബ്രെക്സിറ്റ് കരാറുമായി ബന്ധപ്പെട്ട് പാർലമെന്റ് പാസാക്കിയ പ്രമേയം ബ്രിട്ടീഷ് സർ‍ക്കാർ‍ അംഗീകരിച്ചേക്കും. ആഭ്യന്ത്രര മന്ത്രി ആൻ‍ഡ്രിയ ലിഡ്സം ആണ് ഇതു സംബന്ധിച്ച സൂചന നല്‍കിയത്. അതിനിടെ വോട്ടെടുപ്പിൽ സർ‍ക്കാറിന് തിരിച്ചടി നേരിട്ടാൽ രാജ്യത്ത് പൊതു തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്തെത്തി. വോട്ടെടുപ്പ് കഴിഞ്ഞുള്ള പാർ‍‍ലമെന്റിന്റെ മൂന്നാമത്തെ പ്രവ‍ൃത്തി ദിവസത്തിനുള്ളിൽ തീരുമാനം അറിയിക്കണമെന്നാണ് പ്രമേയം. ജനുവരി 18ന് പാർ‍ലമെന്റ് അവധിയായതിനാൽ തീരുമാനമറിയിക്കാൻ ജനുവരി 21 വരെ സമയമുണ്ട്.

അതിനിടെ ജനുവരി 15നു നടക്കുന്ന വോട്ടെടുപ്പിൽ സർ‍ക്കാറിന് തിരിച്ചടി നേരിട്ടാൽ രാജ്യത്ത് പൊതു തിരഞ്ഞെടുപ്പ് നടത്തണമെന്ന് ലേബർ‍ പാർ‍ട്ടി നേതാവ് ജെർ‍മി കോർബിൻ ആവശ്യപ്പെട്ടു. പാർ‍ലമെന്റിൽ തിരിച്ചടി നേരിടാനുള്ള സാധ്യത മുന്നിൽ ‍കണ്ടാണ് അന്ന് മേ വോട്ടെടുപ്പ് മാറ്റിവെച്ചത്. അടുത്തയാഴ്ച നടക്കുന്ന വോട്ടെടുപ്പിൽ മേ പരാജയപ്പെട്ടാൽ നിയമം നടപ്പാക്കേണ്ട മാർ‍ച്ച് 29ന് മുന്പ് മറ്റൊരു നിയമവ്യവസ്ഥയുണ്ടാക്കി പാർ‍ലമെന്റിൽ പാസാക്കണം. അല്ലെങ്കിൽ പ്രത്യേക സഹകരണ കരാറുകളൊന്നുമില്ലാതെ യൂറോപ്യൻ യൂണിയൻ വിടേണ്ടിവരും.

You might also like

Most Viewed