ക​റാ​ച്ചി ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു പി​ന്നി​ൽ ഇ​ന്ത്യയാണെന്ന ആ​രോ​പ​ണ​വു​മാ​യി പാ​കി​സ്ഥാ​ൻ


പാകിസ്ഥാനിലെ ചൈനീസ് സ്ഥാനപതി കാര്യാലയത്തിനു നേർക്കുണ്ടായ ആക്രമണത്തിനു പിന്നിൽ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ റോയാണെന്ന് ആരോപണം. ചൈനീസ് എംബസിക്കു നേരെ കഴിഞ്ഞ നവംബറിൽ കറാച്ചിയിലുണ്ടായ ആക്രമണം റോയുടെ പിന്തുണയോടെയാണ്  നടന്നതാണെന്ന് പാകിസ്ഥാൻ ആരോപിക്കുന്നു. 

കറാച്ചി പോലീസ് മേധാവി അമീർ അഹമ്മദ് ഷെയ്ക്കാണ് ആരോപണം ഉന്നയിച്ചത്. റോയുടെ പിന്തുണയോടെ നടന്ന ഭീകരാക്രമണത്തിനു പദ്ധതി തയാറാക്കിയത് അഫ്ഗാനിസ്ഥാനിലായിരുന്നെന്ന് അമീർ അഹമ്മദ് പറഞ്ഞു. ചൈനയ്ക്കും പാക്കിസ്ഥാനും ഇടയിൽ കുഴപ്പങ്ങൾ ഉണ്ടാക്കാനും ചൈന−പാക്കിസ്ഥാൻ സാന്പത്തിക ഇടനാഴി അട്ടിമറിക്കാനുമായിരുന്നു ആക്രമണം നടത്തിയതെന്ന് അമീർ അഹമ്മദ് ആരോപിച്ചു. 

എന്നാൽ ഇന്ത്യ ആരോപണം നിഷേധിച്ചു. കെട്ടിച്ചമച്ചതും ഇന്ത്യയെ കുറ്റപ്പെടുത്താനുള്ള നിന്ദ്യമായ ശ്രമത്തിന്‍റെ ഭാഗവുമാണിതെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. പാകിസ്ഥാൻ ആത്മപരിശോധന നടത്തുകയും ഭീകരരെ പിന്തുണയ്ക്കുന്നവർക്കെതിരെ വിശ്വാസയോഗ്യമായ നടപടികൾ കൈക്കൊള്ളുകയും ചെയ്യാതെ മറ്റുള്ളവരുടെ നേർക്ക് വിരൽ ചൂണ്ടുകയാണെന്ന് ഇന്ത്യ ആരോപിച്ചു.

You might also like

Most Viewed