അമേരിക്കൻ പ്രസിഡണ്ട് സ്ഥാനാർത്‍ഥിയാകാൻ ഒരു ഹിന്ദു വനിതയും


2020 ൽ നടക്കുന്ന അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരു ഹിന്ദു വനിതയും ഉണ്ടായേക്കും. അമേരിക്കൻ കോൺഗ്രസിലെ ആദ്യ ഹിന്ദു സെനറ്ററായ തുൾസി ഗബ്ബാർഡും പ്രസിഡണ്ട് സ്ഥാനാർത്ഥിയാകാൻ രംഗത്തിറക്കഴിഞ്ഞു. ഡൊമാക്രാറ്റിക്ക് പാർട്ടി നേതാവായ തുൾസി തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.

തുൾസിയും ഇന്ത്യൻ വംശജയായ സെനറ്റർ കമലാ ഹാരിസും ഉൾപ്പടെ പന്ത്രണ്ടോളം ഡൊമാക്രാറ്റിക്ക് പാർട്ടി നേതാക്കന്മാരാണ് പ്രസിഡണ്ട് സ്ഥാനാർത്ഥിയാവാൻ ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇവരിലൊരാളെ പാർട്ടി പിന്നീട് പ്രസിഡണ്ട് സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കും. ഹവായിയിൽ നിന്നുള്ള പ്രതിനിധിയായി അമേരിക്കൻ കോൺഗ്രസിലെത്തിയ തുൾസി പ്രസിഡണ്ട്് സ്ഥാനാർത്ഥിയാവാനുള്ള തന്റെ പ്രഖ്യാപനം ഉടനെ തന്നെ ഉണ്ടാവുമെന്നും വ്യക്തമാക്കി.                                                                                                                37കാരിയായ തുൾസി തിരഞ്ഞെടുക്കപ്പെട്ടാൽ അമേരിക്കയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡണ്ടും ചരിത്രത്തിലെ ആദ്യ വനിതാ പ്രസിഡണ്ടും ആകും. ഇന്ത്യയോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ഏറെ അടുപ്പം സൂക്ഷിക്കുന്ന വ്യക്തി കൂടിയാണ് തുൾസി.                    

You might also like

Most Viewed