കരാറില്ലാതെ ബ്രെക്സിറ്റ് നടപ്പാക്കുന്നതിനെതിരെ വീണ്ടും ടോണി ബ്ലെയർ‍


 

കരാറില്ലാതെ ബ്രക്‌സിറ്റ്‌ നടപ്പാക്കുന്നതിനെ വിമർ‍ശിച്ച്‌ ബ്രിട്ടീഷ്‌ മുൻ പ്രധാനമന്ത്രി ടോണി ബ്ലയർ‍ വീണ്ടും രംഗത്ത്‌. എല്ലാ മേഖലയിലും ബ്രിട്ടന്‌ ഇത്‌ തിരിച്ചടി ഉണ്ടാക്കുമെന്നും രാജ്യം പിളർ‍പ്പിലേക്ക്‌ നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

ബ്രെക്‌സിറ്റിനെ തുടക്കം മുതൽ‍ എതിർ‍ക്കുന്ന നേതാക്കളിൽ‍ ഒരാളാണ്‌ ടോണി ബ്ലയർ‍. ലേബർ‍ പാർ‍ട്ടി നേതാവായ അദ്ദേഹം ബ്രെക്‌സിറ്റ്‌ സംബന്ധിച്ച തന്റെ ആശങ്ക വീണ്ടും മുന്നോട്ടുവെക്കുകയാണ്‌. ഇനിയും ഒരു ജനഹിത പരിശോധന നടന്നേക്കാം. അങ്ങനെയെങ്കിൽ‍ ജനം ബ്രെക്‌സിറ്റിൽ‍ കൃത്യമായ ഒരു ധാരണയിലെത്തും. പക്ഷെ കരാറില്ലാതെ യൂറോപ്യൻ യൂണിയൻ വിടുന്നത്‌ രാജ്യത്തിന്‌ വലിയ നഷ്ടങ്ങളുണ്ടാക്കും. അയർ‍ലാൻ‍ഡ്‌ വിഷയത്തിലും ഇത്‌ പ്രതിസന്ധി സൃഷ്ടിക്കും. രാജ്യത്ത്‌ വിഭാഗീയതയും സാന്പത്തിക തകർ‍ച്ചയും ഉണ്ടാകും. രാജ്യത്തെ സാന്പത്തിക ശക്തികളൊന്നായ ബ്രിട്ടന്റെ ഭാവിയെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും ബ്ലയർ‍ പറഞ്ഞു.

You might also like

Most Viewed