ഇന്ത്യയിൽ ആറ് ആണവ പ്ലാന്‍റുകൾ സ്ഥാപിക്കുമെന്ന് അമേരിക്ക


 

ആണവദാതാക്കളുടെ സംഘത്തിൽ (എൻ.എസ്.ജി) പ്രവേശനം വേണമെന്ന ഇന്ത്യയുടെ ആവശ്യത്തെ ശക്തമായി പിന്തുണയ്ക്കുമെന്ന് അമേരിക്ക വ്യക്തമാക്കി. ഇന്ത്യയിൽ ആറ് ആണവോർജ പ്ലാന്‍റുകൾ സ്ഥാപിക്കുന്നതിന് അമേരിക്ക സഹായിക്കും. വിദേശകാര്യസെക്രട്ടറി വിജയ് ഗോഖലെയുടെ നേതൃത്വത്തിലായിരുന്നു ഇന്ത്യൻ സംഘവും ആയുധനിയന്ത്രണത്തിന്‍റെയും അന്താരാഷ്‌ട്ര സുരക്ഷയുടെയും ചുമതലയുള്ള ആൻഡ്രിയ തോംപ് സണും നടത്തിയ വിദേശകാര്യ സെക്രട്ടറി തല ചർച്ചയിലാണു തീരുമാനം. അതേസമയം ആണവ പ്ലാന്‍റുകൾ എവിടെയാണ് സ്ഥാപിക്കുന്നതെന്നു വിശദീകരിച്ചിട്ടില്ല. 

ഇന്ത്യ− അമേരിക്ക ആണവകരാർ യാഥാർത്ഥ്യമായി ഒരു ദശകത്തിനുശേഷമാണു നിർണായക തീരുമാനം.

You might also like

Most Viewed