ക്രൈസ്റ്റ് ചർച്ച് പള്ളികളിലെ വെടിവയ്പിൽ ഒന്പതു മരണം


 

ന്യൂസിലൻഡിലെ ക്രൈസ്റ്റ് ചർച്ചിൽ മുസ്ലീം പള്ളികളിലുണ്ടായ വെടിവയ്പിൽ ഒന്പതു പേർ കൊല്ലപ്പെട്ടു. നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. പ്രാർത്ഥനയ്ക്കെത്തിയവർക്ക് നേരെയാണ് ആയുധധാരി വെടിയുതിർത്തത്. ഹെഗ്‌ലി പാർക്കിന് അൽ നൂർ മോസ്ക്കിലാണ് ആദ്യം വെടിവയ്പുണ്ടായത്. പിന്നാലെ ലിൻഡുവിലെ പള്ളിക്കു നേരെയും ആക്രമണം ഉണ്ടാകുകയായിരുന്നു. ഹെഗ്‌ലി പാർക്കിലെ പള്ളിയിൽ സൈനികരുടെ വേഷത്തിലെത്തിയ ആയുധധാരി ഓട്ടോമാറ്റിക് റൈഫിൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. സംഭവസമയത്ത് ബംഗ്ലാദേശ് ക്രിക്കറ്റ് ടീം പള്ളിക്ക് സമീപമുണ്ടായിരുന്നു. എന്നാൽ തങ്ങൾ സുരക്ഷിതരാണെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് താരം തമീം ഇക്‌ബാൽ ട്വീറ്റ് ചെയ്തു. ഇതോടെ ശനിയാഴ്ച നടക്കേണ്ടിയിരുന്ന ബംഗ്ലാദേശ്− ന്യൂസിലൻഡ് മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് മത്സരം റദ്ദാക്കുകയും ചെയ്തു. ന്യൂസിലൻഡ്− ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡുകൾ സംയുക്തമായാണ് മത്സരം റദ്ദാക്കാൻ തീരുമാനിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. വൻ പോലീസ് സന്നാഹം ഇരു സ്ഥലങ്ങളിലുമായി നിലയുറപ്പിച്ചിട്ടുണ്ട്. 

You might also like

Most Viewed